ഓണ്‍ലൈനിലൂടെ ഓർഡർ ചെയ്തത് ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ്: എന്നാൽ പാര്‍സല്‍ തുറന്നുനോക്കിയപ്പോൾ കണ്ട കാഴ്ചയോ..?

ഓൺലൈൻ തട്ടിപ്പുകൾ തുടർകഥയാകുകയാണ്. ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്തിട്ടുള്ള നിരവധി ആളുകൾ തട്ടിപ്പിനിരയായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി കയ്പമംഗലം മൂന്നുപീടിക സ്വദേശി ശാസ്താംകുളം വീട്ടില്‍ രാഹുലാണ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പറ്റിക്കപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 15-ന് ചെന്നൈ ആസ്ഥാനമായുള്ള എമൈസ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍നിന്ന് ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് രാഹുല്‍ ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ നല്‍കിയിരുന്നു. ബുധനാഴ്ച പോസ്റ്റോഫീസിലെത്തി നാലായിരം രൂപയടച്ച് പാര്‍സല്‍ തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് മനസിലാകുന്നത്.
ബെല്‍റ്റ്, പഴ്സ്, ഒരു ജോഡി ഷൂസ് എന്നിവയ്ക്ക് പകരം കിട്ടിയത് പഴയ ഷൂസും പൊട്ടിപ്പൊളിഞ്ഞ ബെല്‍റ്റും കടലാസുകളും. ഉടന്‍തന്നെ കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും അവർ വ്യക്തമായ മറുപടി നൽകിയില്ല. രാഹുല്‍ പോലീസിലും പരാതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha