കളിച്ച് കളിച്ച് മുറത്തിൽ കയറി കളിച്ച മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ജോലി പോകുമെന്ന കാര്യം ഉറപ്പായി

കേരള ഹൈക്കോടതിയിലെ രണ്ട് മുതിർന്ന ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് ജേക്കബ് തോമസിനെതിരെ കേരള ഹൈക്കോടതി സ്വമേധയാ നടപടികൾ ആരംഭിച്ചത്. സ്വമേധയാ കോടതി സാധാരണ ഗതിയിൽ നടപടികൾ ആരംഭിക്കാറില്ല. വിശേഷ സാഹചര്യങ്ങളിൽ മാത്രമാണ് ഇത്തരത്തിൽ നടപടികൾ സ്വീകരിക്കാറുള്ളത്.
ഭരണഘടനാപരമായ സംരക്ഷണമുള്ളവരാണ് ന്യായാധിപന്മാർ. അവർക്ക് എതിരെ ആരോപണം ഉന്നയിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ അകത്ത് പോയെന്നിരിക്കും. ജസ്റ്റിസുമാരായ ഉബൈദിനും എബ്രഹാം മാത്യുവിനും എതിരെയാണ് ജേക്കബ് തോമസ് രംഗത്തെത്തിയത്. കേരള ഹൈക്കോടതി ജഡ്ജിമാർക്കെതിരെ ഇത്തരമൊരു ആരോപണം ആദ്യമാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരള ഹൈക്കോടതിയിലെ ജഡ്ജിമാർക്കെതിരെ ആരും അഴിമതി ആരോപണം ഉന്നയിച്ചിട്ടില്ല. കേരള ഹൈക്കോടതിയിൽ അഴിമതിയുണ്ടെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുകയില്ല. കേരള ജുഡീഷ്യറിയിലിരുന്ന് അഴിമതി നടത്തുക എളുപ്പമല്ല. കേരള ലോകായുക്ത പയസ് സി കുര്യാക്കോസിനെതിരെയും ആരോപണം ഉയർത്തിയിട്ടുണ്ട്.
തനിക്കെതിരെ ജഡ്ജിമാർ നിരന്തരം സംസാരിക്കുന്നു എന്നാണ് ജേക്കബ് തോമസിന്റെ പരാതി. അതിനൊപ്പം കേരളത്തിൽ അഴിമതി വർധിക്കുന്നതായും പറയുന്നു. ഇത്തരമൊരു ആരോപണത്തിൽ ജഡ്ജിമാർ അർത്ഥം കണ്ടെത്തിയാൽ അത്ഭുതപ്പെടേതില്ല.
ജുഡീഷ്യറിക്കെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് തെളിയിക്കേണ്ട ബാധ്യത ആരോപണം ഉന്നയിക്കുന്നവർക്കുണ്ട്. അതായത് ആരോപണം തെളിയിക്കേണ്ട ബാധ്യത ജേക്കബ് തോമസിന് തന്നെയാണ്. പാറ്റൂർ ഇടപാട് ഉൾപ്പെടെയുള്ള കേസുകൾ ചൂണ്ടി കാണിച്ചാണ് ജേക്കബ് ആരോപണം ഉയർത്തിയിരിക്കുന്നത്. പാറ്റൂർ കേസ് കേന്ദ്ര വിജിലൻസ് കമ്മീഷൻ അന്വേഷിക്കണമെന്നാണ് ജേക്കബ് തോമസിന്റെ ആവശ്യം. ഉത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നതിൽ തെറ്റില്ല. എന്നാൽ അത്തരം കേസുകളിൽ ജഡ്ജിമാരെ വലിച്ചിഴക്കുമ്പോഴാണ് പ്രശ്നം.
കേരള ഹൈക്കോടതിയുടെ പവിത്രത കാത്തു സൂക്ഷിക്കേണ്ട ബാധ്യത കോടതിക്കുണ്ട്. ഇത്തരമൊരു കേസ് വന്നാൽ കോടതി സ്വമേധയാ കേസെടുക്കുമെന്ന് നേരത്തെ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. മുമ്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള ഹൈക്കോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് മലയാളിയാണ്. അതു കൊണ്ടു തന്നെ ജേക്കബിനെതിരെ നടപടി പ്രതീക്ഷിക്കാം. സാധാരണ ജഡ്ജിമാർ എഴുതുന്ന വിധിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ പരാതിക്കാരനോ ഇരയാക്കപ്പെടുന്നയാളിനോ മേൽകോടതിയെ സമീപിക്കാം. അതാണ് കോടതിയുടെ രീതി. ജേക്കബ് തോമസ് മേൽകോടതിയിൽ റിട്ട് നൽകുകയല്ല ചെയ്തിട്ടുള്ളത്. ഐ പി.എസ് വിടാമെന്ന് കരുതിയാലും കോടതി വിടില്ല.
https://www.facebook.com/Malayalivartha