പി .സി .ജോര്‍ജ്ജ് എങ്ങനെ എം.എല്‍.എ .ആയി എന്ന് എനിക്ക് പിടി കിട്ടുന്നില്ല? കോളേജ് അനുഭവ കുറിപ്പുമായി അഡ്വ.പോളച്ചന്‍ പുതുപ്പാറ

കഴിഞ്ഞ ദിവസം അതിരൂപതയിലെ ഒരു വൈദികനെ അപമാനിച്ച് പി.സി ജോര്‍ജ് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് കോളേജിലെ പഴയ കാല കഥ ചികഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ.പോളച്ചന്‍ പുതുപ്പാറ. എറണാകുളം അങ്കമാലി അതിരുപതയിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട കേസില്‍ പരാതിക്കാരില്‍ ഒരാളാണ് പോളച്ചന്‍.
കേസില്‍ പോളച്ചന്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി തള്ളിപ്പോയിരുന്നു. ഇത് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കര്‍ദിനാളിനും കൂട്ടര്‍ക്കുമെതിരായ കേസില്‍ സ്റ്റേ അനുവദിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ വിമര്‍ശനവുമായി ഇദ്ദേഹം രംഗത്തെത്തിയിരുന്നു. സഭയുമായി അടുത്ത ബന്ധമുള്ള ചീഫ് ജസ്റ്റീസ് ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതായിരുന്നു ഉചിതമെന്നായിരുന്നു ഇദ്ദേഹത്തിന്റെ നിലപാട്. ഇതിനിടെയുണ്ടായ പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് ഫേസ്ബുക്കിൽ പോളച്ചന്‍ പുതുപ്പാറ കുറിച്ചത് ഇങ്ങനെ...
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
''ഈ പീ .സി .ജോര്‍ജു എങ്ങനെ എം.എല്‍.എ .ആയി എന്ന് എനിക്ക് പിടി കിട്ടുന്നില്ല . എഴുപത്തി ഒന്നില്‍ ഞാന്‍ തേവര കോളേജില്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്ബോള്‍ ജോര്‍ജു ഡിഗ്രിക്ക് പഠിക്കുന്നു . ഞങ്ങള്‍ ഇരുവരും കോളെജിനടുത്തുള്ള മെയിന്‍ ഹോസ്ടലില്‍ ആയിരുന്നു. ഞാന്‍ ആക്ടീവ് കെ.എസ.യൂ . ജോര്‍ജു കെ .എസ .സി . ഞാന്‍ ചെന്നപാടെ കോളേജു യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രീ ഡിഗ്രീ റപ്രേസേന്റെടീവ് ആയി ജയിച്ചു.
ഒരു ദിവസം ജോര്‍ജും മറ്റു പാലാക്കാരും കൂടി എന്റെ ഹോസ്റല്‍ മുറിയിലേക്ക് വാതിലിലൂടെ മൂത്രം ഒഴിച്ചു. വിവരം അറിഞ്ഞു കോളേജിലെ അന്നത്തെ കെ .എസ .യൂ . നേതാവ് എന്‍ .വേണുഗോപാലും മട്ടാഞ്ചേരിയില്‍ നിന്നും ഹംസയും ഗുണ്ടകളും എത്തി . പീ .സി . ജോര്‍ജു ജീവനും കൊണ്ട് ഓടി . അന്ന് തേവരയില്‍ പീ .സി . ജോര്‍ജിന്റെ ഒരു അഭ്യാസവും നടക്കില്ലായിരുന്നു . ഒരു പഞ്ചായത്ത് മെമ്ബര്‍ ആകും എന്ന് പ്രതീക്ഷിക്കാതിരുന്ന ജോര്‍ജു ഒരു ദിവസം പൂഞ്ഞാര്‍ എം .എല്‍.എ .ആയി . ആ നാട്ടില്‍ ജനങ്ങള്‍ക്ക് വേണ്ടത് ഇത്തരക്കാരെ ആകാം .ഞാനാണെങ്കില്‍ ഒരു പഞ്ചായത്ത് മെമ്പർ പോലും ആയില്ല .!!''
https://www.facebook.com/Malayalivartha