ലെഗിന്‍സ് കാണാന്‍ പര്‍ദ്ദ പൊക്കിപ്പിടിക്കുന്നു, പുരുഷനെ ആകര്‍ഷിക്കുന്നത് സ്ത്രീയുടെ മാറിടം, ചൂഴ്‌ന്നെടുത്ത വത്തക്ക... വിവാദ പ്രസംഗം നടത്തിയ ഫറൂഖ് കോളജ് അധ്യാപകന്‍ തടികേടാകുമെന്ന് മനസിലായപ്പോ അവധിയെടുത്തു

വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ കോഴിക്കോട് ഫറൂഖ് കോളജിലെ അധ്യാപകന്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു. വിദ്യാര്‍ത്ഥിനികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈമാസം 28 വരെ അവധിയില്‍ പ്രവേശിച്ചത്. എസ്.എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിേേഷധത്തെ തുടര്‍ന്നാണ് അധ്യാപകന്‍ ജവഹര്‍ തടിതപ്പിയത്. 'ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് മുസ്്‌ലിം പെണ്‍കുട്ടികള്‍' എന്നാണ് അധ്യാപകന്‍ പ്രസംഗത്തിനിടെ പറഞ്ഞത്. ഫാമിലി കൗണ്‍സിലിങ്ങിനിടെയാണ് ഫാറൂഖ് ട്രെയിനിങ് കോളജിലെ അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ വിവാദ പരാമര്‍ശം നടത്തിയത്.
'മുസ്‌ലിം പെണ്‍കുട്ടികള്‍ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല, വത്തക്കയുടെ ചുവപ്പ് കാണിക്കാന്‍ കഷ്ണം മുറിച്ചുവെക്കുന്നതു പോലെ മാറിടം കാണിക്കുന്നു 'എന്നായിരുന്നു അധ്യാപകന്റെ പരാമര്‍ശനം. ഇത് വിവാദമായതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. പര്‍ദ്ദ പൊക്കിപ്പിടിച്ച് ലഗിന്‍സും കാണിച്ചാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നതെന്നും ഇങ്ങനെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമായിരുന്നു ഉപദേശം.
ലെഗിന്‍സ് കാണാന്‍ പര്‍ദ്ദ പൊക്കിപ്പിടിക്കുന്നു
എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. ഭൂരിഭാഗവും മുസ്‌ലിം പെണ്‍കുട്ടികളാണ്. ആ പെണ്‍കുട്ടികളുടെ അവസ്ഥ എന്താ എന്ന് ആലോചിച്ച് നോക്ക്. പര്‍ദ്ദ ഇടും കേട്ടോ പെണ്‍കുട്ടികള്‍. അടിയിലിടുക ലെഗ്ഗിന്‍സാ. എന്നിട്ട് പര്‍ദ്ദ ഇങ്ങനെ പൊക്കിപ്പിടിച്ചിട്ടുണ്ടാകും (കൈ കൊണ്ട് ആഗ്യം കാണിക്കുന്നു). ആ ലെഗ്ഗിന്‍സ് കാണാന്‍ വേണ്ടിയാണിത്. ഇപ്പോഴത്തെ സ്‌റ്റൈലിതാണ്. പര്‍ദ്ദ മേലേക്ക് പൊക്കിപ്പിടിച്ച് ലെഗ്ഗിന്‍സ് നാട്ടുകാരെ കാണിച്ചുകൊടുക്കുക. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. മുസ്്‌ലിംഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് ലെഗിന്‍സ് ഏറ്റവും കൂടുതല്‍ കച്ചവടം ചെയ്യുന്നത്.
പുരുഷനെ ആകര്‍ഷിക്കുന്നത് സ്ത്രീയുടെ മാറിടം
നിങ്ങളുടെ മാറിടത്തിലേക്ക് മുഖ മക്കന താഴ്ത്തിയിടണമെന്നാണ് പറയുന്നത്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറിടമാണ്. മാറിടം പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറയുന്ന പോലെയാണ് ഇത്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. എങ്ങനെ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല.
https://www.facebook.com/Malayalivartha