കേരളത്തിന് പുതിയ സ്റ്റേഡിയം ആവശ്യമില്ല; കെസിഎയുടെ നിലപാട് തള്ളി ശശി തരൂര്‍

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിനം നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ(കെസിഎ) നിലപാടിനെതിരെ ശശി തരൂര്‍ എംപി. കേരളത്തിൽ പുതിയ സ്റ്റേഡിയം വേണമെന്ന കെസിഎയുടെ ആവശ്യത്തിനെതിരെയാണ് ശശി തരൂരിന്റെ പ്രതികരണം.
രാജ്യാന്തര നിലവാരമുള്ള രണ്ട് ക്രിക്കറ്റ് സ്റ്റേഡിയങ്ങള്‍ കേരളത്തിലുണ്ട്. ഇനിയൊരു സ്റ്റേഡിയം കൂടി കേരളത്തിന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും സ്റ്റേഡിയങ്ങളില്‍ നടത്താനുള്ള രാജ്യാന്തര മത്സരങ്ങള്‍ കേരളത്തിന് കിട്ടുമോയെന്നും ശശി തരൂര്‍ ചോദിച്ചു.
ഏകദിന മത്സരം തിരുവനതപുരത്ത് നടത്താൻ തീരുമാനിച്ചതിന് പിന്നാലെ കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമ്മിക്കുമെന്നും കൊച്ചിയില്‍ ഇനിയും ഏകദിനം നടത്തുമെന്നും കെ.സി.എ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha