കുപ്പി വെള്ളത്തിന്റെ വിലകുറയുന്നു !

വേനൽ ചൂടിൽ വെന്തുരുകുന്ന മലയാളിക്ക് ഇനി ആശ്വസിക്കാം. കുപ്പി വെള്ളത്തിന്റെ വില കുറയ്ക്കാനുള്ള തീരുമാനവുമായി കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് രംഗത്തെത്തിയിരിക്കുകയാണ്.
ഏപ്രിൽ രണ്ടു മുതൽ കുപ്പി വെള്ളത്തിന് 12 രൂപയാക്കാനാണ് അസോസിയേഷൻ തീരുമാനം. അതോടൊപ്പം കുപ്പി വെള്ളത്തിന്റെ വില ഏകീകരിക്കാനുള്ള തീരുമാനവുമുണ്ട്.
വന്‍കിട കമ്പനികള്‍ നിലവില്‍ 20 രൂപയ്ക്കാണ് ഒരു ലിറ്റര്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. അതേസമയം സര്‍ക്കാര്‍ ഏജന്‍സികളായ ചില കമ്പനികള്‍ 15 രൂപയ്ക്കുമാണ് വിൽക്കുന്നത്.
https://www.facebook.com/Malayalivartha