പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോര്‍ന്നു: പരീക്ഷയ്ക്ക് രണ്ടു ദിവസം മുമ്പുതന്നെ വാട്സാപ്പിലൂടെ പ്രചരിക്കുകയായിരുന്നു

പ്ലസ്ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ പരീക്ഷ നടക്കുന്നതിന് രണ്ടു ദിവസം മുമ്പുതന്നെ വാട്സാപ്പിലൂടെ പ്രചരിച്ചു. തൃശൂരിലെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്കു വാട്സാപ്പ് വഴി ചോദ്യപേപ്പർ ലഭിച്ചതോടെയാണു ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയുന്നത്. സ്വകാര്യസ്ഥാപനങ്ങള്‍ നടത്തിയ മോഡല്‍ പരീക്ഷയുടെ ചോദ്യങ്ങളുമായി സാമ്യമുണ്ടെന്നു സംശയമുണ്ട്.
കൈകൊണ്ട് എഴുതിയ നിലയിലായിരുന്നു ചോദ്യപേപ്പറിലെ 80 ശതമാനത്തിലധികം ചോദ്യങ്ങളും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചോദ്യം ചോര്‍ന്നെന്നു വ്യക്തമായാല്‍ പരീക്ഷ റദ്ദാക്കി പുതിയ പരീക്ഷ നടത്തുന്ന കാര്യം ഇന്നു തീരുമാനിക്കുമെന്നും ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു.
https://www.facebook.com/Malayalivartha