ആഡംബര ഹോട്ടലുകളെക്കാൾ അധികം കാശ് വാങ്ങുന്നവരാണ് പല സ്വകാര്യ ആശുപത്രികളെന്ന് ഹൈകോടതി: നഴ്സുമാരുടെ വേതനം വർധിപ്പിക്കുമ്പോൾ ആ തുകകൂടി ആശുപത്രി അധികൃതർ രോഗികളില്ന്നും ഈടാക്കും

ആഡംബര ഹോട്ടലുകളെക്കാൾ അധികം കാശ് വാങ്ങുന്നവരാണ് പല സ്വകാര്യ ആശുപത്രികളെന്ന് ഹൈകോടതി. നഴ്സുമാരുടെ ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ട വിജ്ഞാപനം ചോദ്യം ചെയ്യുന്നതുൾപ്പെടെ ഹർജികള്‍ പരിഗണിക്കവെയാണ് കോടതിയുടെ പ്രസ്താവന. കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എം.ഡി എന്നിവര്‍ സമര്‍പ്പിച്ച ഹർജിയില്‍ കക്ഷിചേരാന്‍ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് അപേക്ഷ നല്കിയ പശ്ചാത്തലത്തിലാണ് ഹരജികള്‍ പരിഗണിച്ചത്. നഴ്സുമാരുടെ വേതനം വർധിപ്പിക്കുമ്പോൾ ആ തുകകൂടി ആശുപത്രി അധികൃതർ രോഗികളില്ന്നും ഈടാക്കുമെന്നും കോടതി പറഞ്ഞു. ശമ്പളത്തില്‍ 150 ശതമാനം വര്‍ധനക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
തമിഴ്നാട്ടില്‍ ഇവിടത്തേതിനെക്കാള്‍ വളരെ കുറഞ്ഞ ശമ്പളമാണ് നിലവിലുള്ളതെന്നാണ് അസോസിയേഷന്റെ വാദം. ഡോക്ടര്‍മാര്‍ക്ക് നല്കുന്ന വേതനക്കാര്യത്തില് പരിധി വ്യവസ്ഥ എന്തെങ്കിലും ഉണ്ടോയെന്ന് സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു. ഹൈകോടതി നിര്‍ദേശമനുസരിച്ച് നഴ്സുമാരുടെ സംഘടനയും ആശുപത്രി മാനേജ്മെന്റുകളും തമ്മില്‍ ചര്‍ച്ച നടക്കുമ്പോഴാണ് സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയതെന്നും അസോസിയേഷൻ വാദിച്ചിരുന്നു. മധ്യസ്ഥ ചര്‍ച്ച തൊഴില്‍ത്തര്‍ക്കം സംബന്ധിച്ചാണെന്നും നഴ്സുമാരുടെ ചുരുങ്ങിയ വേതനം സംബന്ധിച്ചല്ലെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.
നഴ്സുമാരുടെ സംഘടന സര്‍ക്കാറിനെ ബന്ദിയാക്കിയിരിക്കുകയാണെന്നും ഈ സംഘടന വിചാരിച്ചാല്‍ ആരോഗ്യമേഖല തകരുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നുമായി അസോസിയേഷന്റെ വാദം. നഴ്സസ് അസോസിയേഷനെ കേസില്‍ കക്ഷിചേര്‍ത്ത കോടതി കേസ് ഇൗ മാസം 27ന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. ഇൗ മാസം 28നുശേഷം അന്തിമ വിജ്ഞാപനമിറക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha