പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനില്‍ നിന്നും തീ; ട്രെയിനുകൾ പിടിച്ചിട്ടു... പരിഭ്രാന്തിയോടെ യാത്രക്കാർ

പുക കണ്ടതിനെത്തുടര്‍ന്ന് ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിട്ടു. ഗുരുവായൂര്‍-എറണാകുളം പാസഞ്ചറിന്റെ എന്‍ജിനില്‍ നിന്നാണ് തീയുയര്‍ന്നത്. ഇതേത്തുടര്‍ന്നു എന്‍ജിന്‍ തൃശൂര്‍ സ്റ്റേഷനിലേക്ക് മാറ്റി.
പൂങ്കുന്നത്താണ് ട്രെയിന്‍ പിടിച്ചിട്ടത്. എന്‍ജിന്‍ തകരാറാണെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം. ഗതാഗത തടസം ഉണ്ടാകില്ലെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് ട്രെയിനുകളെല്ലാം വൈകിയാണ് സര്‍വീസ് നടത്തുന്നത്.
https://www.facebook.com/Malayalivartha