വയൽ കിളികളുടെ സമരം ബി ജെ പി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ സി പി എം നെട്ടോട്ടത്തിൽ... ബി ജെ പി യെ പ്രതിസന്ധിയിലാക്കാൻ വയൽ നികത്താതെ ദേശീയപാതയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കോടിയേരി രംഗത്ത്; കേന്ദ്ര സർക്കാർ മേൽപ്പാലം നിർമ്മിക്കണമെന്ന് സി പി എം വാദിക്കുന്നതോടെ ബിജെപി വീണ്ടും കുരുക്കിൽ

വയൽ കിളികളുടെ സമരം ബി ജെ പി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ സി പി എം നെട്ടോട്ടം തുടങ്ങി. വയൽ നികത്താതെ ദേശീയപാതയിൽ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവുമായി കോടിയേരി രംഗത്തെത്തിയത് ബി ജെ പി യെ പ്രതിസന്ധിയിലാക്കാൻ വേണ്ടിയാണ്. കേന്ദ്ര സർക്കാർ മേൽപ്പാലം നിർമ്മിക്കണമെന്നാണ് സി പി എമ്മിന്റെ ആവശ്യം. എങ്കിൽ കീഴാറ്റൂരിലെ വയൽ നികത്തില്ലത്രേ.
കോടിയേരി കുടിക്കുന്നത് ഏത് ഡ്രിങ്കാണെന്ന് ആലോചിച്ച് ബി ജെ പിയുടെ തല പുകയുന്നു. ഇത്രയും കടന്ന ബുദ്ധി കോടിയേരിക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചിന്തിക്കുകയാണ് ബിജെപി നേത്യത്വം. മുളളിനെ മുള്ള് കൊണ്ട് എടുക്കാനാണ് കോടിയേരിയുടെ ശ്രമം.
കോടിയേരി ബി ജെ പി യെ പ്രതിസന്ധിയിലാക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ കോടിയേരിയുടെ കളി തങ്ങളോട് വേണ്ടെന്നാണ് ബിജെപിയുടെ നിലപാട്. ദേശീയപാതക്ക് വേണ്ടി വയൽ നികത്തരുതെന്നാണ് ബി ജെ പി നിലപാട്. ബിജെപിയുടെ നിലപാട് പക്ഷേ സി പി എം തള്ളുന്നു. ദേശീയപാതക്ക് വേണ്ടി കീഴാറ്റൂരിലെ വയൽ നികത്തണമെന്ന വാശിയിലാണ് സി പി എം. ബിജെപി സമരരംഗത്തെത്തിയതോടെയാണ് സി പി എം തിരിഞ്ഞത്.
ദേശീയപാതാ സമരത്തിൽ പങ്കെടുക്കാൻ കേന്ദ്ര മന്ത്രി എത്തുമെന്നാണ് ബിജെപി പറയുന്നത്. കുമ്മനം ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലത്തെത്തി. അതിനിടെ സമരനേതാവിന്റെ വീട് അടിച്ചു തകർത്തു. അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് സി പി എമ്മും തിരിച്ചും ആരോപിക്കുന്നു. ഏതായാലും ബി ജെ പി ഇത്തരമൊരു ചെയ്തിക്ക് കൂട്ടുനിൽക്കില്ല.
കണ്ണൂരിൽ പിടിമുറുക്കാൻ ബി ജെ പി ഏറെ നാളായി ശ്രമിച്ചു വരികയാണ്. കണ്ണൂരിലെ കൊലപാതകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബിജെപി സ്വീകരിക്കുന്ന നിലപാട് തന്നെ ഉദാഹരണം. കേന്ദ്ര സർക്കാർ സിപിഎം വിരുദ്ധ നീക്കത്തിലാണ്. സി പി എമ്മിനെ കണ്ണൂരിൽ പ്രതിസന്ധിയിലാക്കണമെന്ന വിചാരം മാത്രമാണ് ബി ജെ പി നേതാക്കൾക്കുള്ളത്. അതിനവർ വിവിധ തലങ്ങളിൽ തന്ത്രങ്ങൾ മെനയുന്നുണ്ട്.
വയൽ കിളികളെ രക്ഷിക്കാനൊന്നും ബിജെപിക്ക് താത്പര്യമില്ല. പകരം വിഷയം വഷളാക്കാനാണ് അവർ ശ്രമിക്കുന്നത്. സംഭവം വിവാദമായാൽ കണ്ണൂരിൽ സി പി എമ്മിന്റെ അടിത്തറ തകരും. അങ്ങനെ അടിത്തറ തകർനാൽ അവിടെ തങ്ങൾക്ക് കയറി ചെല്ലാമെന്ന് ബിജെപി നേതാക്കൾ കരുതുന്നു.
https://www.facebook.com/Malayalivartha