ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സിബിഐ അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. കേസില്‍ പൊലീസ് അന്വേഷണം കൃത്യമായാണ് മുന്നോട്ടുപോയതെന്നും സിബിഐ അന്വേഷണത്തിന് വിട്ട വിധി അസാധാരണമാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. നേരത്തെ ഹര്‍ജി പരിഗണിക്കവെ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഷുഹൈബ് വധക്കേസില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നുള്ള നിലപാടിലാണ് സര്‍ക്കാര്‍.
https://www.facebook.com/Malayalivartha