മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ; അടുത്തപ്പോളാണ് അദ്ദേഹം മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായതെന്ന് വെള്ളാപ്പള്ളിയുടെ തുറന്നു പറച്ചിൽ

മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയനുമായി അടുത്തപ്പോഴാണ് അദ്ദേഹം ശാന്തനും മാന്യനും മര്യാദക്കാരനുമാണെന്ന് മനസ്സിലായതെന്ന് വെള്ളാപ്പള്ളി നടേശന്‍. പറവൂര്‍ മൂത്തകുന്നം എച്ച് എംഡിപി സഭയുടെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി പറഞ്ഞത്. പരിപാടി ഉൽഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയമായിരുന്നു. ഉദ്ഘാടകനായ മുഖ്യമന്ത്രി പോയതിന് ശേഷമായിരുന്നു വെള്ളാപ്പള്ളി പ്രസംഗത്തിൽ മുഖ്യമന്ത്രിയെ പറ്റി പരാമർശിച്ചത് .
കടക്കൂപുറത്ത്. നികൃഷ്ട ജീവി തുടങ്ങിയ പ്രയോഗങ്ങളൊക്കെ പിണറായി വിജയന്‍ നടത്തിയതായി ചിലര്‍ പറയുന്നുണ്ട്. എന്നാല്‍ അടുത്തപ്പോള്‍ അദ്ദേഹം തികഞ്ഞ മാന്യനാണെന്ന് മനസ്സിലായി. ഭരണത്തില്‍ ഇരിക്കുമ്പോള്‍ കര്‍ക്കശക്കാരനാകണം അതാണ് പിണറായി ചെയ്യുന്നത്. അതുപോലെതന്നെ സമുദായത്തിന്റെ കാര്യം വരുമ്പോള്‍ താനും കര്‍ക്കശക്കാരനാണെന്ന് വെള്ളാപ്പള്ളി .
മുൻപ് ലാവലിൻ കേസിലെ ഹൈക്കോടതി വിധി വന്നപ്പോളും യോഗം മുഖപത്രമായ യോഗനാഥത്തിൽ വെള്ളാപ്പള്ളി പിണറായിയെ പ്രശംസിച്ച് എഴുതിയിരുന്നു. രണ്ടു ദശാബ്ദത്തിലേറെയായി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലും സിപിഎമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും ചൂടും ചൂരും പകർന്ന ലാവലിൻ കേസിന് ഹൈക്കോടതി വിധിയോടെ അവസാനമായിരിക്കുകയാണെന്ന്, 'കൊടുങ്കാറ്റിനെ അതിജീവിച്ച പിണറായി വിജയം' എന്ന് മുഖപ്രസംഗത്തിൽ വെള്ളാപ്പള്ളി പറഞ്ഞു.
വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന സമുദായം തൊഴിസധിഷ്ഠിത വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കണമെന്നും വെള്ളാപ്പള്ളി നിര്‍ദേശിച്ചു. ആര്‍ ശങ്കര്‍ മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് എസ്‌എന്‍ഡിപി യോഗത്തിന് 13 കോളേജുകള്‍ അനുവദിച്ചത്. അതിന് ശേഷം 50 കൊല്ലത്തിനിടെ സമുദായത്തിന് കിട്ടിയത് മൂന്ന് കോളേജുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ നിലവിൽ വിദ്യാഭ്യാസ മേഖലയില്‍ സമുദായത്തിന്റെ നില വളരെ മോശമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha