ദയവായി മൂന്നാമതൊരു മദ്യശാല അനുവദിക്കരുത്... അനുമതി ലഭിക്കുന്നതിന് മുമ്പേ ബോർഡുകൾ സ്ഥാപിച്ച് സുസജ്ജമായി ബീവറേജസ് മദ്യശാല

മദ്യശാലയ്ക്ക് ലൈസന്‍സ് നൽകുന്നതിന് മുമ്പേ ബോർഡുകൾ സ്ഥാപിച്ച് സജ്ജരായി ചെറായി ദേവസ്വം നടയിലെ മൂന്നാമത്തെ മദ്യ ശാല. നിലവില്‍ രണ്ട് മദ്യശാലകള്‍ ഉള്ള ഇവിടെ അപകടങ്ങള്‍ പെരുകുമെന്നതിനാല്‍ മൂന്നാമതൊരു മദ്യശാല തുറക്കുന്നതില്‍ പ്രതിഷേധിച്ച് ചെറായി ദേവസ്വം നടയിലെ ബിവറേജസ് കോര്‍പ്പറേഷന്‍ വക മദ്യശാലയ്ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് പള്ളിപ്പുറം സര്‍വീസ് സഹകരണ ബാങ്ക് സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെട്ടു. ഇക്കാര്യം സംബന്ധിച്ച് ഭരണസമിതി ഏകകണ്ഠമായി പാസാക്കിയ പ്രമേയം എക്‌സൈസ് വകുപ്പിന് നേരത്തെ നല്‍കിയിട്ടുള്ളതാണെന്ന് പ്രസിഡന്റ് മയ്യാറ്റില്‍ സത്യന്‍ അറിയിച്ചു
നിത്യേന ധാരാളം സഹകാരികള്‍ എത്തുന്ന ബാങ്കിന്റെ ചെറായി ശാഖയുടെ സമീപത്താണ് മദ്യശാല പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ബാങ്കിന്റെ മെഡിക്കല്‍ സ്റ്റോര്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവയും ബാങ്കിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ എത്തുന്ന സ്ത്രീകള്‍ അടക്കുമുള്ള ഇടപാടുകാര്‍ക്ക് മദ്യപന്‍മാരുടെ ശല്യം അസഹനീയമായിരുന്നു. തൊട്ടടുത്താണ് ചെറായി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചും ബി.എസ്.എന്‍.എല്‍. ഉപഭോക്തൃസേവന കേന്ദ്രവും. ടെലിഫോണ്‍ ബില്ലടയ്ക്കാനും മൊബൈല്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്കുമായി നിത്യേന നിരവധി ആളുകള്‍ ഇവിടെയും എത്തുന്നുണ്ട്.
മദ്യപന്‍മാരുടെ തിക്കും തിരക്കും മൂലം വഴിയില്‍ പലപ്പോഴും കാല്‍നടക്കാര്‍ക്ക് യാത്രചെയ്യാന്‍ പറ്റാത്ത സാഹചര്യവും ഉണ്ടായിരുന്നു. സംസ്ഥാനപാതയുടെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ മദ്യശാല സുപ്രീംകോടതിയുടെ ആദ്യ ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയതോടെ നാട്ടുകാര്‍ക്കും ബാങ്കിലെത്തുന്ന ഇടപാടുകാര്‍ക്കും ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്കും ആശ്വാസമായിരുന്നു.
ഇപ്പോള്‍ 10000 നു മേലെ ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ ദേശീയ- സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനകത്തും മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതോടെയാണ് പുതിയ നീക്കം. ദേവസ്വം നടയില്‍ മദ്യശാല പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ കെട്ടിടം മദ്യശാലയുടെ ബോര്‍ഡ് സ്ഥാപിച്ച് സജ്ജമാക്കിയിരിക്കുന്നത് സഹകാരികള്‍ക്കും നാട്ടുകാര്‍ക്കും വീണ്ടും ആശങ്കയുണര്‍ത്തിയിരിക്കുകയാണ്.
അതേ സമയം ബോര്‍ഡ് സ്ഥാപിച്ച ഇവര്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ ഔദ്യോഗികമായി വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് എക്‌സൈസ് കൊച്ചി സര്‍ക്കിള്‍ സി.ഐ. അറിയിച്ചു. ഇതിനിടെ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല ഞാറക്കല്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് മദ്യവിരുദ്ധ സമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha