തെരുവുനായയുടെ ആക്രമണത്തെ ഭയന്ന് ഓടുന്നതിനിടെ മസ്തകം ഇടിച്ച് പരിക്കേറ്റ രുക്കു എന്ന ആന ഓർമയായി

തിരുവണ്ണാമമലൈ അരുണാചലേശ്വര്‍ ക്ഷേത്രത്തിലെ രുക്മിണിയെന്ന രുക്കു ആന നൂറുകണക്കിന് ഭക്തരെയും നാട്ടുകാരേയും സങ്കടത്തിലാഴ്ത്തി മരണത്തിന് കീഴടങ്ങി. തെരുവുനായയുടെ ആക്രമണത്തെ ഭയന്ന് ഓടുന്നതിനിടെ മസ്തകം ടിന്‍ ഷീറ്റില്‍ ഇടിച്ച് രുക്കുവിന് പരിക്കേറ്റിരുന്നു. നായയെക്കണ്ട് പേടിച്ചോടിയ രുക്കു പോലീസിന്റെ ബാരിക്കേഡും ഇടിച്ചു തെറിപ്പിച്ചിരുന്നു. തുടർന്ന് മൃഗഡോക്ടർമാർ പരിശോധന നടത്തിയെങ്കിലും രണ്ട് മണിക്കൂറിനുള്ളില്‍ രുക്കു മരണത്തിനു കീഴ്പ്പെടുകയായിരുന്നു.
രക്തമടക്കമുള്ളവയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മരണത്തിന്റെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് നാട്ടുകാർ. അഞ്ചു വയസ്സുള്ളപ്പോഴാണ് രുക്കു ഈ ക്ഷേത്രത്തിലെത്തുന്നത്. അപ്പോൾ മുതൽ നാട്ടുകാർക്ക് രുക്കു പ്രിയപ്പെട്ടവളായിരുന്നു. രുക്കുവിന്റെ മരണ വാര്‍ത്തയറിഞ്ഞ് നൂറു കണക്കിന് ഭക്തരാണ് ഇവിടെ എത്തുന്നതെന്ന് പൂജാരി പറയുന്നു.
https://www.facebook.com/Malayalivartha