കാനത്തെ തള്ളി സി.പി.എം; കെ.എം മാണിയുടെ പിന്തുണ തേടി ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ എം.എല്‍.എ ഹോസ്റ്റലിലെത്തി

കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സി.പി.ഐ ദേശീയനേതൃത്വത്തെ പോലും വരുതിയിലാക്കി കാനം മുന്നേറുമ്പോള്‍ സി.പി.എം നിലപാട് കടുപ്പിക്കുന്നു. ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തന്നെ നേരില്‍ കണ്ട് പിന്തുണ തേടിയെന്ന് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി വ്യക്തമാക്കി. ആ സാഹചര്യത്തില്‍ ഘടകക്ഷിയിലെ മറ്റൊരു നേതാവ് നിലപാട് മാറ്റി പറയുന്നതില്‍ കാര്യമില്ല. മുന്നണി പ്രവേശനം സംബന്ധിച്ച് ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ല. സി.പി.ഐയുടേത് വിചിത്രനിലപാടാണ്. വിലപേശുന്നത് ശരിയല്ല. അത് മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും പാര്‍ട്ടി നിലപാട് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ കേരളാ കോണ്‍ഗ്രസിന് ഏഴായിരത്തോളം വോട്ടുകളാണുള്ളത്. അതിനാല്‍ മൂന്ന് മുന്നണികളും കെ.എം മാണിക്ക് പിന്നാലെയാണ്. ആദ്യം മാണിയെ തള്ളിപ്പറഞ്ഞ ബി.ജെ.പി നേതാവ് വി.മുരളീധരന്‍ പിന്നീട് നിലപാട് മാറ്റി. പി.എസ് ശ്രീധരന്‍പിള്ള ഉടക്കം മുരളീധരനെതിരെ രംഗത്ത് വന്നതോടെയായിരുന്നു ഈ മാറ്റം. കേരളാകോണ്‍ഗ്രസിനെ ഇടത് മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് സി.പി.എം- സി.പി.ഐ കേന്ദ്രനേതൃത്വം ഇന്നലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെങ്കിലും സമവായത്തിലെത്തിയില്ല. മാണിയെ മുന്നണിയില്‍ എടുത്തത് കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്.
https://www.facebook.com/Malayalivartha