ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളുമായി ധാരണയാകാമെന്ന് വയലാര്‍ രവി

അടുത്ത ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഇടതു പാര്‍ട്ടികളോട് ധാരണയാകാമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. ദേശീയ തലത്തില്‍ ഇടതുപാര്‍ട്ടികളുമായി കാര്യമായ അഭിപ്രായ ഭിന്നതകള്‍ ഇല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയായിരിക്കും മുഖ്യപങ്കു വഹിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.സി.ജോര്‍ജ് ഗൗരിയമ്മക്കുനേരെ നടത്തിയ പരാമര്‍ശങ്ങളേയും അദ്ദേഹം വിമര്‍ശിച്ചു. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും താനാണ് കെ.പി.സി.സി പ്രസിഡന്റ് എങ്കില്‍ ആരും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ധൈര്യപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























