പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്ക് അടിയന്തരമായി ബോധവത്കരണ ക്ലാസ് നല്‍കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

പൊലീസുകാരുടെ പെരുമാറ്റത്തെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്ക് അടിയന്തരമായി ബോധവത്കരണ ക്ലാസ് നല്‍കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ചൊവ്വാഴ്ച മുതല്‍ ട്രാഫിക് ബോധവത്കരണ ക്ലാസ് നടത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയത്. വാഹന പരിശോധന നടത്തുമ്പോഴും സമാനമായ സാഹചര്യങ്ങളിലും ജനങ്ങളോടുള്ള പൊലീസിന്റെ പെരുമാറ്റം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രായോഗിക പരിശീലനം.
ചൊവ്വാഴ്ച രാവിലെ 11 മുതല്‍ ഒരു മണിക്കൂര്‍ പ്രായോഗിക പരിശീലനം നല്‍കും. വാഹന പരിശോധന നടത്തുന്ന വേളയില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തുമായ കാര്യങ്ങള്‍ പരിശീലനത്തിനിടെ വിശദീകരിക്കാനാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. പരിശീലനം തുടര്‍ന്ന് കൊണ്ടുപോകാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























