ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലേയും കര്‍ണാടക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഉപതരിഞ്ഞെടുപ്പ് നടക്കേണ്ട ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലേയും കര്‍ണാടക നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീയതി പ്രഖ്യാപിക്കുക. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ ചെങ്ങന്നൂരില്‍ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും അഡ്വക്കേറ്റ് പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമാണ്.
കര്‍ണാടകയില്‍ 225 അംഗ സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുക. ഭരണകക്ഷിയായ കോണ്‍ഗ്രസ് 122 അംഗങ്ങളാണുള്ളത്. ബി.ജെ.പി 43ഉം ജെ.ഡി.എസിന് 37 അംഗങ്ങളുമാണുള്ളത്.
https://www.facebook.com/Malayalivartha

























