തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പട്ടാപ്പകൽ മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു: സംഭവം ഇടുക്കിയിൽ

തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. ഇടുക്കി ജില്ലയിലെ വണ്ടൻമേടാണ് സംഭവം നടന്നത്. തൊട്ടിലിൽ ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ മുഖംമൂടി ധരിച്ചെത്തിയ അന്യസംസ്ഥാനക്കാരാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. സംഭവം നടക്കുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ ആതിര മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുഖമൂടി ധാരികൾ കുഞ്ഞിനെ എടുത്തുക്കൊണ്ടു പോകുന്നത് കണ്ട ആതിര അവരുമായി പിടിവലി നടത്തി കുഞ്ഞിനെ രക്ഷപ്പെടുത്തുകയും അടുത്ത വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്യുകയായിരുന്നു. ഇതോടെ അക്രമികൾ ഓടിരക്ഷപ്പെടുകയും ചെയ്തു.
സംഭവം നടന്ന ദിവസം രാവിലെ നന്നായി മലയാളം സംസാരിക്കുന്ന അന്യസംസ്ഥാനക്കാർ ഇവിടെ കമ്പിളി, ചുരിദാർ എന്നിവ വിൽക്കാനെത്തിയിരുന്നു. വേണ്ടന്ന് പറഞ്ഞിട്ടും കുറെ സമയം നിന്ന അവരെ ഏറെ പണിപ്പെട്ടാണ് പറഞ്ഞുവിട്ടതെന്ന് വീട്ടുകാർ പറയുന്നു.
https://www.facebook.com/Malayalivartha

























