Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്റ്റുഡിയോയ്ക്ക് മുന്നിലൂടെ പലതവണ ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു... രാജേഷും കുട്ടനും പുറത്തേക്ക് നോക്കിയപ്പോൾ പെട്ടെന്ന് കാർ നിർത്തി; അക്രമികൾ ആദ്യം ഉന്നം വച്ച് കുട്ടനെ കഴുത്തിൽ ആഞ്ഞു വെട്ടാൻ ശ്രമിച്ചു... ഭയന്നോടിയ കുട്ടൻ സമീപത്തെ പല വീടുകളിലും അലറി വിളിച്ച് കരഞ്ഞെങ്കിലും ആരും സഹായത്തിനെത്തിയില്ല... നാടിനെ നടുക്കിയ റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ...

27 MARCH 2018 12:57 PM IST
മലയാളി വാര്‍ത്ത

കിളിമാനൂരിനടുത്ത് മടവൂരിൽ നാടൻപാട്ട് ഗായകനായ രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. അർദ്ധരാത്രി സ്വന്തം റെക്കാഡിംഗ് സ്റ്റുഡിയോയിൽ കയറി മുഖംമൂടി സംഘം രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്രമിമിക്കുകയും ചെയ്തു. കൊല്ലം നൊസ്റ്റാൾജിയ എന്ന നാടൻപാട്ട് ട്രൂപ്പിലെ അനൗൺസറും ഗായകനുമായ കിളിമാനൂർ പടിഞ്ഞാറ്റേല ആശാ നിവാസിൽ രാധാകൃഷ്ണൻ ഉണ്ണിത്താൻ - വസന്ത ദമ്പതികളുടെ മകൻ രാജേഷാണ് (35) കൊല്ലപ്പെട്ടത്.

മടവൂർ ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്റിനോട് ചേർന്നാണ് രാജേഷിന്റെ ഉടമസ്ഥതയിലുള്ള മെട്രോസ് മീഡിയാ ആന്റ് കമ്യൂണിക്കേഷൻ എന്ന വീഡിയോ റെക്കാഡിംഗ് സ്ഥാപനം. കിളിമാനൂർ മുല്ലനല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നാടൻ പാട്ട് അവതരണത്തിന് ശേഷം സ്റ്റുഡിയോയിൽ എത്തിയപ്പോഴായിരുന്നു കറുത്ത തുണി കൊണ്ട് മുഖം മറച്ചെത്തിയ സംഘം ആക്രമിച്ചത്. ചുവന്ന നിറത്തിലുള്ള മാരുതി സ്വിഫ്റ്റ് കാറിലാണ് ആക്രമി സംഘം എത്തിയത്. പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ രാജേഷ് കുട്ടനുള്ള ആഹാരം എടുത്ത് സ്റ്റുഡിയോയിലെത്തി കുറച്ചു കഴിഞ്ഞപ്പോഴായിരുന്നു ആക്രമണം.

സ്റ്റുഡിയോയ്ക്ക് മുന്നിലൂടെ പലതവണ കാർ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് കണ്ട് രാജേഷും കുട്ടനും പുറത്തേക്ക് നോക്കിയ സമയത്ത് പെട്ടെന്ന് കാർ നിറുത്തി ആക്രമിക്കുകയായിരുന്നു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയ അക്രമി കുട്ടനെ കഴുത്തിൽ വെട്ടാൻ ശ്രമിച്ചു. കഴുത്തിലെ വെട്ട് തടയുന്നതിനിടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. വെട്ടുകൊണ്ട കുട്ടൻ സംഭവ സ്ഥലത്തുനിന്ന് ഭയന്നോടി. അതിനിടെ രാജേഷിനെ സംഘം ആക്രമിച്ചു. സമീപത്തെ പല വീടുകളിലും കുട്ടൻ അലറി വിളിച്ച് കരഞ്ഞെത്തിയെങ്കിലും ആരും സഹായത്തിനെത്തിയില്ല.

അരമണിക്കൂറിനുശേഷം ട്രൂപ്പുമായി ബന്ധമുള്ള ഗോപാലകൃഷ്ണൻ എന്നയാളുടെ വീട്ടിലെത്തി. ഗോപാലകൃഷ്ണനാണ് സുഹൃത്തുക്കളായ ചിലരുടെയും പൊലീസിന്റെയും സഹായത്തോടെ കുട്ടനേയും സ്റ്റുഡിയോയിൽ രക്തത്തിൽ കുളിച്ചുകിടന്ന രാജേഷിനെയും ആശുപത്രിയിലെത്തിച്ചത്. രാജേഷിന്റെ കൈപ്പത്തി വെട്ടിമാറ്റിയ നിലയിലായിരുന്നു. കാൽമുട്ടും ഉപ്പൂറ്റിയുടെ പിൻവശവും വെട്ടേറ്റ് തകർന്നു. രക്തം വാർന്നാണ് രാജേഷ് മരിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ കാറിൽ കയറ്റുംവരെ ബോധമുണ്ടായിരുന്ന രാജേഷ് ആശുപത്രിയിലെത്തും മുമ്പ് മരിച്ചു.

റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷ് അത് മതിയാക്കി രണ്ട് വർഷം മുമ്പ് ഗൾഫിൽ പോയിരുന്നു. തിരിച്ചെത്തിയശേഷമാണ് റെക്കാഡിംഗ് സ്റ്റുഡിയോ തുടങ്ങിയത്. ഇതോടൊപ്പം നാടൻ പാട്ട് ട്രൂപ്പിലും പ്രവർത്തിക്കുന്നു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. രാജേഷിനോട് ആർക്കെങ്കിലും ശത്രുതയോ പകയോ ഉള്ളതായി യാതൊരു അറിവുമില്ലെന്ന് വീട്ടുകാരും ബന്ധുക്കളും പറയുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു.

കൊലപാതക ശ്രമത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ സുഹൃത്തും നാടൻ പാട്ട് ഗായകനുമായ കല്ലമ്പലം തേവലക്കാട് വെള്ളല്ലൂർ തില്ലവിലാസത്തിൽ കുട്ടനെ (50) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.45 ഓടെയായിരുന്നു സംഭവം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 minutes ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (14 minutes ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (22 minutes ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (25 minutes ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (31 minutes ago)

ഇന്ന് ഗൾഫ് രാജ്യങ്ങളിൽ മലയാളികൾക്ക് ലഭ്യമായ ചില പ്രധാന തൊഴിൽ അവസരങ്ങളും, അവയ്ക്ക് എങ്ങനെ അപേക്ഷിക്കാമെന്നും നോക്കാം  (32 minutes ago)

ഞാൻ ഇവിടെ തന്നെ ഉണ്ടേ.. തോമസിന്റെ കൈ പിടിച്ച് 'പിണറായി...!വിജയന്റെ പക..തോമസിന്റെ പ്രതികാരം  (47 minutes ago)

പുതിയ മുല്ലപ്പെരിയാർ ഡാം..! ഇടിച്ച് നിരത്തി വിജയിയുടെ പ്രഖ്യാപനം..! CM സതീശന്റെ ആഗ്രഹം നടത്തിക്കില്ലെന്ന്  (1 hour ago)

പിഎം ശ്രീ പദ്ധതിയെ എതിര്‍ത്തവര്‍ ഇന്ന് നടപ്പാക്കാന്‍ ശ്രമിക്കുന്നു: പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്  (1 hour ago)

വീണ ഇന്നലെ വന്ന 40 ലക്ഷത്തിന്റെ 'ഇന്നോവ ഹൈക്രോസ്....ജികേഷ്, സണ്‍ ഓഫ് നാരായണന്‍ വിജയന്റെ ബന്ധു  (1 hour ago)

ED-യെ മുട്ട എറിഞ്ഞ ബിനു 'ജാമ്യത്തിനുവേണ്ടി കോടതിയിൽ, എടുത്ത് തറയിലടിക്കും..! പിണറായിക്ക് ഇവറ്റകളെ 'ഓർമ്മയേയില്ല'  (1 hour ago)

തമിഴ്‌നാട് നിയമസഭാ സമ്മേളനം ആരംഭിച്ചു  (1 hour ago)

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ  (1 hour ago)

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (5 hours ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (5 hours ago)

Malayali Vartha Recommends