കസ്റ്റഡിയിലെടുത്ത ശേഷം ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വീഡിയോ സ്റ്റേഷനുള്ളില്‍വച്ച് മൊബൈലില്‍ ചിത്രീകരിച്ചു... പോലീസിന്റെ നെറികേടിൽ മനം നൊന്ത് ട്രാന്‍സ്‌ജെന്‍ഡർ

പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയില്‍ മൂന്നുദിവസം മുന്‍പാണ് ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ട്രാന്‍സ്‌ജെന്‍ഡറിന്റെ നഗ്‌ന വിഡിയോ പ്രചരിപ്പിച്ച് ആലപ്പുഴ പൊലീസ്. സ്റ്റേഷനുള്ളില്‍വച്ച് മൊബൈലില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണു പൊലീസുകാര്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
ഇവരുടെ ദൃശ്യങ്ങള്‍ മദ്യപിച്ചു ലക്കുകെട്ട സ്ത്രീയെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണു പൊലീസ്. എന്നാല്‍ പ്രചരിക്കുന്ന ദൃശ്യങ്ങളുമായി ബന്ധമില്ലന്ന് ആലപ്പുഴ എസ് ഐ പറഞ്ഞു. നഗ്‌നദൃശ്യം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























