സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും നഴ്സുമാരെ പറ്റിക്കുകയാണെന്ന് യു.എന്‍.എ ; നഴ്സുമാരുടെ മിനിമം വേതനം സംബന്ധിച്ച മധ്യസ്ഥ ചര്‍ച്ചക്ക് തയാറെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈകോടതിയില്‍

നഴ്സുമാര്‍ അടക്കമുള്ള സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യസ്ഥ ചര്‍ച്ചക്ക് തയ്യാറെന്ന് സംസ്ഥാന സര്‍ക്കാര്‍. മധ്യസ്ഥചര്‍ച്ച ബുധനാഴ്ച രാവിലെ 10.30ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടക്കും. ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കിലും വിജ്ഞാപനം ഇറക്കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ ഹൈകോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, മധ്യസ്ഥ ചര്‍ച്ചക്കില്ലെന്ന് നേഴ്സുമാരുടെ സംഘടനയായ യുനൈറ്റഡ് നഴ്സസ് അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് സിബി മുകേഷ് വ്യക്തമാക്കി. സര്‍ക്കാരിന്‍റെ ഈ നയം ഇരട്ടത്താപ്പാണെന്നും നഴ്സുമാരെയും മറ്റു ജീവനക്കാരെയും പറ്റിക്കുന്ന രീതിയിലുള്ള നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ എടുത്തത് എന്നാണ് നഴ്സസ് അസോസിയേഷന്റെ വാദം.
മിനിമം വേജസ് വിജ്ഞാപനം ഇറക്കാന്‍ എല്ലാ പ്രക്രിയകളും അവസാനിച്ച ഈ സമയത്തു സ്വകാര്യ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇടതുപക്ഷ സര്‍ക്കാരും മുഖ്യമന്ത്രിയും നഴ്സുമാരെ പറ്റിക്കുകയാണെന്നും ഒരു കാരണവശാലും മധ്യസ്ഥതക്ക് യു.എന്‍.എ തയ്യാറല്ലയെന്നും സിബി മുകേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha