ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക; തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണെന്ന് വ്യക്തമായിരിക്കുകയാണെന്നും കോടിയേരി

കര്‍ണാടക തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പുറത്തുവിട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. കേരളത്തില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആര്‍എസ്‌എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോയെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആര്‍എസ്‌എസിന്റെ ഐടി മിലന്‍ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാന്‍ സാധിച്ചത് എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
കേരളത്തിൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന്റെ തിയ്യതി കുമ്മനം രാജശേഖരനാണോ പ്രഖ്യാപിക്കുക?
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണെന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമുണ്ടോ? തെരഞ്ഞെടുപ്പ് കമ്മീഷണർ ഓം പ്രകാശ് റാവത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുന്നെ എങ്ങിനെയാണ് ആർ എസ് എസിന്റെ ഐ ടി മിലൻ തലവനായ അമിത് മാളവ്യക്ക് തീയ്യതി ട്വീറ്റ് ചെയ്യാൻ സാധിച്ചത്?
ഇതൊക്കെ സാധിക്കുമെങ്കിൽ വോട്ടിംഗ് യന്ത്രത്തിൽ തിരിമറി കാണിക്കാനും ബി ജെ പിക്ക് സാധിക്കും.
രാജ്യത്തെ ജനങ്ങളെ നിരന്തരം വെല്ലുവിളിക്കുകയാണ് ആർ എസ് എസ് - ബി ജെ പി സംഘപരിവാരം.
https://www.facebook.com/Malayalivartha