നടി ആക്രമിക്കപ്പെട്ട കേസ്: എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും: ദിലീപ് ഉൾപ്പെടെയുള്ള പ്രതികള്‍ ഇന്ന് ഹാജരാകണം

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ തുടങ്ങാനിരിക്കവേ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും. ദിലീപ് ഉൾപ്പെടെയുള്ള പ്രതികള്‍ ഇന്ന് കോടതിയിൽ ഹാജരാകണം. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഒന്നുമുതല്‍ ആറുവരെ പ്രതികളായ വേങ്ങൂര്‍ നെടുവേലിക്കുടിയില്‍ എന്‍.എസ്. സുനില്‍ എന്ന പള്‍സര്‍ സുനി (29), കൊരട്ടി തിരുമുടിക്കുന്ന് പാവതുശേരിയില്‍ മാര്ട്ടിന് ആന്റണി (25), തമ്മനം മണപ്പാട്ടിപ്പറമ്ബില്‍ ബി. മണികണ്ഠന് (29), തലശ്ശേരി കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ വി.പി. വിജേഷ് (30), ഇടപ്പള്ളി കുന്നുംപുറം പള്ളിക്കപ്പറമ്ബില്‍ സലീം എന്ന വടിവാള്‍ സുനി (22), തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ പ്രദീപ് (23), ജാമ്യത്തില്‍ കഴിയുന്ന ഏഴുമുതല്‍ 12 വരെ പ്രതികളായ കണ്ണൂര്‍ ഇരിട്ടി പൂപ്പിള്ളില്‍ ചാര്‍ലി തോമസ് (43), നടന് ഗോപാലകൃഷ്ണന് എന്ന ദിലീപ് (49), പത്തനംതിട്ട കോഴഞ്ചേരി സ്നേഹഭവനില്‍ സനില്‍ കുമാര്‍ എന്ന മേസ്തിരി സനില്‍ (41), കാക്കനാട് ചെമ്ബുമുക്ക് സ്വദേശി വിഷ്ണു (39), ആലുവ ചുണങ്ങംവേലി ചെറുപറമ്ബില്‍ വീട്ടില്‍ പ്രതീഷ് ചാക്കോ (44), എറണാകുളം ബ്രോഡ്‌വേ പാത്തപ്ലാക്കല്‍ രാജു ജോസഫ് (44) എന്നിവരാണ് കോടതിയില്‍ ഹാജരാകേണ്ടത്.വിചാരണക്ക് വനിതാ ജഡ്ജി ഉള്‍പ്പടെ പ്രത്യേക കോടതി വേണമെന്ന നടിയുടെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.
നേരത്തെ കേസ് പരിഗണിക്കവെ ദിലീപ് ഉള്‍പ്പടെ 10 പ്രതികള്‍ കോടതിയില്‍ ഹാജരായിരുന്നു. അതേ സമയം ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇക്കഴിഞ്ഞ 14 ന് കേസ് പരിഗണിക്കവെയായിരുന്നു നടിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.കേസില്‍ വിചാരണയ്ക്കായി പ്രത്യേക കോടതി അനുവദിക്കുക, വനിതാ ജഡ്ജിയെ അനുവദിക്കുക, അതിവേഗ വിചാരണ, രഹസ്യ വിചാരണ, എന്നിവയ്ക്കു പുറമെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അച്ചടിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടയുക എന്നിവയാണ് ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha