പതിവുപോലെ രാവിലെ കോളേജിലേക്ക് പോയതായിരുന്നു അശ്വതി: എന്നാൽ പതിനൊന്നു മണിയോടെ വീട്ടിൽ തിരികെയെത്തി: വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അമ്മ കണ്ടത് മകൾ തൂങ്ങിനിൽക്കുന്ന കാഴ്ചയാണ്: താങ്ങാനാകാതെ അമ്മ

കോളേജിലെ രണ്ട് ടീച്ചർമാരുടെയും അഞ്ച് വിദ്യാര്‍ത്ഥിനികളുടെയും പേര് എഴുതിവച്ച് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠറെയും സുനിതയുടെയും മകള്‍ അശ്വതിയാണ് മരിച്ചത്. ആലത്തൂര്‍ എസ്എന്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു അശ്വതി. ഇന്നലെ രാവിലെ കോളേജിലേക്ക് പോയെങ്കിലും പതിനൊന്നു മണിയോടെ തിരികെയെത്തിയ അശ്വതിതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വൈകുന്നേരം അമ്മ വീട്ടിലെത്തിയപ്പോഴാണ്.
അടുക്കള മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കാണപ്പെട്ടത്. പോലീസ് നടത്തിയ പരിശോധനയില്‍ വീടിനുള്ളില്‍ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചു. കോളേജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ത്ഥിനികളുടെയും പേര് കുറിപ്പിലുണ്ട്. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് മരണമെന്ന ആത്മഹത്യ കുറിപ്പായിരുന്നു അത്. എന്നാൽ അശ്വതിയെ വിഷമിക്കുന്ന രീതിയിൽ ഒന്നും കോളേജിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും ഈയടുത്ത് കോളേജില്‍ ഹാജരായിരുന്നില്ലെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നു.
https://www.facebook.com/Malayalivartha