പെസഹാബുധന് നിയമസഭയ്ക്ക് അവധി നൽകണമെന്നും തനിക്ക് കുമ്പസാരിക്കണമെന്നും പിസി ജോര്‍ജ്: ആവശ്യം ന്യായമാണെന്നും പക്ഷെ അദ്ദേഹം കുമ്പസാരിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്ന് അടൂര്‍ പ്രകാശ്

പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് ഈസ്റ്ററിന് ഒരുക്കമായി വരുന്ന നോയമ്പ് കാലമാണ് തപസ്സ് കാലം. പശ്ചാത്താപത്തിന്റെയും പാപപരിഹാരതിന്റെയും അനുതാപത്തിന്റെയും കാലമാണ് വിശ്വാസികൾക്ക് ഇത്. ഈസ്റ്ററിന് മുൻപ് ക്രൈസ്തവ സഭയിൽപ്പെട്ടവർ കുമ്പസാരിക്കുന്നത് പതിവാണ്. അതുപോലെത്തന്നെയാണ് പിസി ജോർജും തനിക്ക് കുമ്പസാരിക്കണമെന്നും പെസഹാബുധന് നിയമസഭയ്ക്ക് അവധി നൽകണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ധനകാര്യ ബില്‍ അവതരണത്തിന്റെ ഭേദഗതിനിര്‍ദേശങ്ങള്‍ക്കിടെയായിരുന്നു പിസി ജോര്‍ജ് തന്റെ ആവശ്യമുന്നയിച്ചത്.
ചെയ്ത പാപങ്ങളേറ്റു പറയാന്‍ പിസി ജോര്‍ജിന് സാഹചര്യമൊരുക്കണമെന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ ഭേദമില്ലാതെ അംഗങ്ങള്‍ പിന്തുണ നല്‍കുകയും ചെയ്തു. പിസി ജോര്‍ജിന്റെ ആവശ്യം ന്യായമാണെന്നും പക്ഷെ അദ്ദേഹം കുമ്പസാരിക്കുന്ന അച്ഛന്റെ അവസ്ഥ ദയനീയമായിരിക്കുമെന്നും അടൂര്‍ പ്രകാശ് പരിഹസിച്ചു. ചെയ്ത പാപങ്ങള്‍ അപ്പപ്പോള്‍ ഏറ്റുപറയുന്ന ആളാണ് പിസി ജോര്‍ജെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. പിസി ജോര്‍ജിന് കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ഒരു ദിവസം മതിയാകില്ലെന്നാണ് ആര്‍ രാജേഷ് പറഞ്ഞത്. താന്‍ പാപം ചെയ്യാത്ത ആളാണെന്നും രണ്ട് മിനിറ്റ് പോലും കുമ്പസാരിക്കാനുള്ള പാപങ്ങള്‍ തനിയ്ക്കില്ലെന്നും ഇതിനൊക്കെ മറുപടിയായി പിസിയും പറഞ്ഞു. പെസഹവ്യാഴം മാത്രമല്ല പെസഹബുധനും പ്രത്യേകതയുണ്ട്. മന്ത്രി തോമസ് ഐസക്കിന് അതറിയാത്തത് അദ്ദേഹം നല്ല ക്രിസ്ത്യാനിയല്ലാത്തതുകൊണ്ടാണെന്നുമാണെന്നാണ് പിസി പറയുന്നത്.
https://www.facebook.com/Malayalivartha