പൊലീസ് സ്‌റ്റേഷനില്‍ വച്ച് ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്നത പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവം: വനിത എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ പൊലീസ് സ്‌റ്റേഷനില്‍വച്ച് ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്നത പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ വനിത എഎസ്‌ഐയെ സസ്പെൻഡ് ചെയ്തു. വനിത ഹെല്‍പ് ലൈനിലെ എഎസ്‌ഐ ആര്‍ ശ്രീലതയെയാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രീലതയാണെന്ന് കണ്ടെത്തിരുന്നു. ദൃശ്യങ്ങൾ ആർക്കൊക്കെ കിട്ടിയെന്ന് സൈബര്‍ സെല്‍ അന്വേഷിക്കും.
പൊതുസ്ഥലത്ത് ശല്യമുണ്ടാക്കിയെന്ന പരാതിയിലാണ് ട്രാന്‍സ്‌ജെന്‍ഡറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്നാണ് ട്രാന്‍സ്‌ജെന്‍ഡറുടെ നഗ്നദൃശ്യങ്ങൾ സ്റ്റേഷനകത്തുവച്ചുതന്നെ ചിത്രീകരിക്കുകയായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ മദ്യപിച്ചു ലക്കുകെട്ട സ്ത്രീയെന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha