കേരള പോലീസിന്റെ ഒരു മാറ്റമേ... തെറിയഭിഷേകമല്ല, ഗുഡ്‌മോണിങ് സര്‍, ഗുഡ് ഈവനിങ് മാഡം എന്നിങ്ങനെയുളള വാക്കുകളായിരിക്കും ഇനി വാഹന പരിശോധനയ്ക്കിടെ പോലീസുകാരില്‍ നിന്നുണ്ടാകുക; എന്തു പ്രകോപനമുണ്ടായാലും നല്ല വാക്കുകള്‍ മാത്രം

കേരള പോലീസിന് ഇതൊക്കെ പറ്റുമോന്നൊന്നും ചോദിക്കരുത്. നല്ലതാകാന്‍ തീരുമാനിച്ചാല്‍ പിന്നെ മേക്കിട്ട് കേറാന്‍ വരരുത്. തെറിയഭിഷേകമല്ല, ഗുഡ്‌മോണിങ് സര്‍, ഗുഡ് ഈവനിങ് മാഡം എന്നിങ്ങനെയുളള വാക്കുകളായിരിക്കും ഇനി വാഹന പരിശോധനയ്ക്കിടെ പോലീസുകാരില്‍ നിന്നുണ്ടാകുക. എന്തു പ്രകോപനമുണ്ടായാലും നല്ല വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂവെന്നും വാഹനയാത്രക്കാരുടെ സുഖാന്വേഷണം അടക്കം സംസാരത്തിന്റെ ഭാഗമാക്കണമെന്നും മേലധികാരികളുടെ നിര്‍ദേശം.
ഉദാഹരണമായി, വീട്ടില്‍ ആരൊക്കെയുണ്ട്, മക്കള്‍ ഏതു ക്ലാസില്‍ പഠിക്കുന്നു എന്നിങ്ങനെയാവാം അന്വേഷണങ്ങള്‍. പോലീസുകാര്‍ക്കായി നടക്കുന്ന പരിശീലനത്തിനിടെ ജില്ലാ പോലീസ് മേധാവികളാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. അതേസമയം തന്നെ പോലീസുകാര്‍ അവരുടെ ഗതികേട് മേലുദ്യോഗസ്ഥരെയും അറിയിച്ചു. പൊരിവെയിലത്ത് മണിക്കൂറുകളോളം നില്‍ക്കുന്നതിനിടെ പ്രകോപനം കൂടിയാകുമ്‌ബോള്‍ നിയന്ത്രണംവിട്ടുപോകുന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് അവര്‍ പറഞ്ഞു. ജോലിസാഹചര്യം മോശപ്പെട്ടതാണ്.
കുടിക്കാന്‍ പച്ചവെളളം പോലും കിട്ടാറില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍, നാരങ്ങാവെളളത്തിനു സംവിധാനം ഏര്‍പ്പെടുത്താമെന്നു ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുനല്‍കി. വളവുകളില്‍ ഒളിച്ചിരുന്നു വാഹനവേട്ട നടത്തരുതെന്നും എസ്.പിമാര്‍ നിര്‍ദേശിച്ചു.
വാഹന പരിശോധനയ്ക്കിടെ യാത്രക്കാര്‍ക്കു പോലീസുകാരില്‍നിന്നുണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര പരിശീലന പരിപാടി സംഘടിപ്പിക്കാന്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്. രണ്ടുമാസത്തിലൊരിക്കല്‍ പരിശീലനപഠനം നടത്തുമെന്നു റേഞ്ച് ഐ.ജിമാര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha