ജാതി, മതം കോളങ്ങള്‍ ഒഴിച്ചിട്ടവരുടെ എണ്ണമാണ് നിയമസഭയില്‍ നല്‍കിയത് ; സര്‍ക്കാര്‍ പുറത്തുവിട്ട കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

ജാതി-മത രഹിത വിദ്യാര്‍ഥികളുടെ കണക്കില്‍ പിഴവുണ്ടെങ്കില്‍ തിരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി. ജാതിയും മതവും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണം എത്രയാണെന്ന് നിയമസഭയില്‍ ചോദ്യ മുയര്‍ന്നപ്പോള്‍ ലഭ്യമായ സോഫ്റ്റ് വെയർ കണക്ക് വെച്ചാണ് മറുപടി നല്‍കിയത്.
ജാതി രേഖപ്പെടുത്തിയില്ല എന്ന് ഇതിന് അര്‍ഥമില്ല. കണക്കില്‍ തെറ്റുണ്ടോയെന്ന് പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അടുത്ത അധ്യയന വര്‍ഷം മികവിന്‍റെ വര്‍ഷമായി ആചരിക്കുമെന്ന് മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതി-മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളെന്നാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചത്‍. 9029 സ്കൂളുകളിലായി ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതി, മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത്. എന്നാൽ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് തെറ്റാണെന്നാരോപിച്ച് സ്കൂളുകള്‍ രംഗത്തെത്തിയിരുന്നു
https://www.facebook.com/Malayalivartha

























