മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗത്തിന് പള്ളി അങ്കണത്തില്‍ മര്‍ദ്ദനം; പുതിയ വെളിപ്പെടുത്തലുമായി നാട്ടുകാർ രംഗത്ത്

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര കമ്മറ്റി അംഗവും മലങ്കര സഭയുടെ അസോസിയേഷന്‍ മെമ്പറും കുട്ടം പേരൂര്‍ സൈന്റ് ഗ്രീഗോറിയോസ് ഇടവകയുടെ മാനേജിംഗ് കമ്മറ്റി അംഗവും കൂടിയായ നിബിന്‍ നല്ലവീട്ടിലിനെ ദുഃഖവെള്ളി ദിനത്തിലെ ശുശ്രുഷകള്‍ കഴിഞ്ഞ് പള്ളി പിരിഞ്ഞ വേളയില്‍ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് പള്ളി അങ്കണത്തില്‍ വെച്ച് മര്‍ദ്ദിച്ചിരുന്നു.
പള്ളി വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തി വ്യാജ പ്രചാരങ്ങളിലൂടെ ചെങ്ങുന്നൂര്‍ ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ട്‌കൊണ്ട് രാഷ്ട്രിയ മുതലെടുപ്പ് നടത്താന്‍ പ്രദേശത്തെ പ്രാദേശിക നേതാക്കള്‍ ശ്രമിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ മദ്യപിച്ചു പള്ളിയിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് നിബിനെ മർദ്ദിച്ചതെന്ന് പുതിയ വെളിപ്പെടുത്തൽ.
പള്ളിയിലെ ആചാരങ്ങൾക്കും രീതികൾക്കും എതിരെ പ്രവർത്തിച്ചത് ചോദ്യം ചെയ്തതിന് നടന്ന ഈ ആക്രമണത്തെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇതൊരു രാഷ്ട്രീയ പ്രശ്നം അല്ല. പള്ളിയിലെ നിരവധി ആളുകൾക്ക് മുന്നിൽ വച്ച് നടന്ന ഈ ആക്രമണത്തെ ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് രാഷ്ട്രീയവൽക്കരിക്കാൻ നോക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. പള്ളിയുടെ കേന്ദ്ര കമ്മിറ്റി നേതാവും ഡി.വൈ.എഫ് .ഐ പ്രവർത്തകനുമാണ് ആക്രമിക്കപ്പെട്ട നിബിന്‍.
https://www.facebook.com/Malayalivartha

























