തലസ്ഥാനത്ത് വീണ്ടും നോക്കുകൂലി തർക്കം; ആറ് ഡ്രം കേബിളുകൾ ഇറക്കാൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് 20000 രൂപ

തിരുവനന്തപുരം വിമാനത്താവളത്തിൽ നോക്കുകൂലി തർക്കം. ആഭ്യന്തര ടെർമിനലിലേക്കുള്ള ഇലക്ട്രിക് കേബിളുകള്‍ തര്‍ക്കത്തെ തുടര്‍ന്ന് ഇറക്കാനായില്ല. ചരക്കിറക്കാനായി അമിത കൂലി ചോദിച്ചെന്ന് കരാറുകാരൻ ആരോപിക്കുന്നു.
ആറ് ഡ്രം കേബിളുകൾ ഇറക്കേണ്ടതിന് നിയമപ്രകാരംതൊഴിലാളികൾക്ക് നൽകേണ്ടത് 7000 രൂപയാണ്. എന്നാൽ തൊഴിലാളികൾ ആവശ്യപ്പെടുന്നത് 20000 രൂപയെന്നും കരാറുകാരൻ കൂട്ടിച്ചേർത്തു. എറണാകുളത്തുനിന്ന് രണ്ടു ലോറികളിലായാണ് കേബിളുകൾ ഇവിടേക്ക് കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha

























