Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സംസ്ഥാനത്തെ സാമ്പത്തികാവസ്ഥ ഇന്നു മുതല്‍ പുതിയ വഴിത്തിരിവിലേക്ക്... സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കടുത്ത നീക്കത്തിലേക്ക്; ധനപ്രതിസന്ധിയും ധന കമ്മിയും അനവദീയമായ അളവില്‍ നിന്നും വര്‍ധിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നു

01 APRIL 2018 09:04 AM IST
മലയാളി വാര്‍ത്ത

കടുത്ത സാമ്പത്തിക അച്ചടക്കത്തിനായിരിക്കും ഇന്ന് മുതല്‍ സംസ്ഥാനം സാക്ഷ്യം പഹിക്കുക. ധനപ്രതിസന്ധിയും ധന കമ്മിയും അനവദീയമായ അളവില്‍ നിന്നും വര്‍ധിച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ കര്‍ശനമായി പാലിക്കാനും തീരുമാനമായിട്ടുണ്ട്. കൃത്യമായ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ പുതിയ തസ്തികകള്‍ സര്‍ക്കാര്‍ അനുവദിക്കുകയുള്ളു. വിവിധ വകുപ്പുകളില്‍ നിന്നും പുനര്‍വിന്യാസം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ക്ഷേമനിധി ബോര്‍ഡുകള്‍ ഒരുമിച്ചാക്കും. കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കും.

പുതിയ വാഹനങ്ങളില്‍ മലര്‍ന്നു കിടന്നു പോകാമെന്ന ഉയര്‍ന്ന ഉദ്യോസ്ഥരുടെ മോഹം വ്യഥാവിലാകും. പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വാങ്ങുന്നുണ്ടെങ്കില്‍ തന്നെ പതിനാല് ലക്ഷത്തിനു മേല്‍ വിലയുള്ള വാഹനങ്ങള്‍ വാങ്ങാന്‍ പാടില്ല. അതിന് പാടേ വിലക്കുണ്ട്. വിദേശ യാത്രകള്‍ ഹരമാക്കിയ ഉദ്യോഗസ്ഥര്‍ ഇനി സ്വപ്നം കണ്ടാല്‍ മതിയാകും. റ്റി.എ, ഡി എ ചെലവ് കുറയ്ക്കാന്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഏര്‍പ്പെടുത്തും. 440 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ ബില്ലുകള്‍ മാത്രം റീ ഇമ്പേഴ്‌സ് ചെയ്യാനാണ് തീരുമാനം.

അതേ സമയം കടുത്ത ട്രഷറിനിയന്ത്രണം തുടരും. ട്രഷറി നിയന്ത്രണം തുടരുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു. അത്യാവശ്യ ബില്ലുകള്‍ മാത്രം മാറിയാല്‍ മതിയെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പെര്‍ഫോര്‍മന്‍സ് ഓഡിറ്റ് നടപ്പിലാക്കും. പ്രവര്‍ത്തന ലാഭമില്ലാത്ത സ്ഥാപനങ്ങള്‍ നടത്തികൊണ്ടു പോകണോ എന്നും സര്‍ക്കാര്‍ തീരുമാനിക്കും.

കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന സാമ്പത്തിക അച്ചടക്കമായിരിക്കും കേരള സര്‍ക്കാരും പിന്തുടരുക. അതേ സമയം ഇത്തരം നടപടികള്‍ വിമര്‍ശനത്തിന് കാരണമാകുമെന്ന് ഉറപ്പാണ്. നരേന്ദ്ര മോദി തന്റെ സാമ്പത്തിക നയങ്ങള്‍ കാരണം കേള്‍ക്കേണ്ടി വന്ന വിമര്‍ശനങ്ങള്‍ പിണറായിയും കേള്‍ക്കും. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ തന്നെ ബാധിക്കില്ലെന്നായിരിക്കും പിണറായിയുടെ തീരുമാനം.

മാര്‍ച്ച് 31ന് മുമ്പ് മന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങി. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളം സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതെല്ലാം പുതിയ സാമ്പത്തിക വര്‍ഷം അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധി കണക്കിലെടുത്താണ്. പലപ്പോഴും പൊതുജനങ്ങളെ മുണ്ട് മുറുക്കിയുടുക്കാന്‍ പ്രേരിപ്പിച്ച ശേഷം ധൂര്‍ത്ത് കാണിക്കുന്ന അവസ്ഥയാണ് സര്‍ക്കാരുകള്‍ കാണിക്കുന്നത്. ഇക്കുറിയും കേരളം കണ്ടത് ഇതാണ്. ധനമന്ത്രിയുടെ തീരുമാനങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കാത്തതാണ് സര്‍ക്കാരിന്റെ മറ്റൊരു പ്രധാന പ്രശനം. കെ എം മാണി ധനമന്ത്രിയായിരുന്നപ്പോഴും ഐസക് ധനമന്ത്രിയായപ്പോഴും ഇതേ വിഷയം ഉയര്‍ന്നു വന്നിരുന്നു. ട്രഷറിലെ നെഞ്ചിടിപ്പ് മനസിലാക്കാന്‍ കഴിയുന്നത് ധനമന്ത്രിക്ക് മാത്രമാണ്. എന്നാല്‍ നിരവധി കാരണങ്ങളാല്‍ ഇത് സംസ്ഥാനത്ത് നടക്കാറില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (1 hour ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (1 hour ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (7 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (7 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends