പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നല്‍ പോലെയാണ് തൊട്ടടുത്ത ട്രാക്കില്‍ ഒരു കുഞ്ഞുരൂപം കണ്ടത്... പിന്നെ സംഭവിച്ചത്

ഒരു കുഞ്ഞ് ജീവന്‍ രക്ഷിച്ചതിന്റെ സന്തോഷത്തിലാണ് ഹവീല്‍ദാര്‍ ഇ.വി. അനീഷ്‌മോന്‍. പാഞ്ഞോടുന്ന ട്രെയിനിലിരുന്ന് മിന്നല്‍ പോലെയാണ് തൊട്ടടുത്ത ട്രാക്കില്‍ ഒരു കുഞ്ഞുരൂപം കണ്ടത്. സഹയാത്രക്കാരോട് തിരക്കി വ്യക്തത വരുത്തി. ഉടന്‍ ഇന്റര്‍നെറ്റില്‍നിന്ന് പൊലീസ് സ്‌റ്റേഷനിലെ നമ്ബര്‍ കണ്ടെത്തി വിവരം അറിയിച്ചു. പാളത്തിലേക്ക് ട്രെയിനൊന്നും വരരുതേയെന്നായിരുന്നു പ്രാര്‍ഥന. കുഞ്ഞിനെ രക്ഷപ്പെടുത്തി അമ്മയെ ഏല്‍പിച്ചെന്ന് പൊലീസ് അറിയിക്കുംവരെ വല്ലാത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മോളെക്കുറിച്ചാണ് അപ്പോഴൊക്കെ ചിന്തിച്ചത്'. എറണാകുളം കളമശ്ശേരിയില്‍ റെയില്‍വേ ട്രാക്കിലൂടെ ഇറങ്ങിനടന്ന രണ്ടുവയസ്സുകാരനെ രക്ഷിക്കാന്‍ ഇടയായ സംഭവം വിവരിക്കുക്കുകയാണ് അനീഷ്.
വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ദേവനാരായണന്‍ അമ്മയറിയാതെ ട്രാക്കിലൂടെ നടന്നത്. ഇതേസമയം, അടുത്ത ട്രാക്കിലൂടെ കടന്നുപോയിരുന്ന നിലമ്ബൂര്‍ഫഎറണാകുളം പാസഞ്ചറിലെ യാത്രക്കാരനായിരുന്ന അനീഷിെന്റ ശ്രദ്ധയില്‍പ്പെട്ടു. ട്രെയിന്‍ വേഗത്തിലായിരുന്നതിനാല്‍ രണ്ടാമതൊന്ന് നോക്കാന്‍ സാധിച്ചില്ല. പക്ഷേ പാളത്തില്‍ ആ കുഞ്ഞുരൂപം തനിച്ചാണെന്ന് മനസ്സിലായി. ഒരു കുഞ്ഞിനെപ്പോലെ തോന്നിയെന്ന് മറ്റു യാത്രക്കാരും പറഞ്ഞു. അപ്പോളോ ടയേഴ്‌സ് കമ്ബനി കണ്ടതോടെ സ്ഥലം കളമശ്ശേരിയാണെന്ന് ഊഹിച്ചു. ഗൂഗിളില്‍നിന്ന് പൊലീസ് സ്‌റ്റേഷന്‍ നമ്ബര്‍ കണ്ടെത്തി. റേഞ്ച് നഷ്ടപ്പെടുന്നതിനാല്‍ പലതവണ ശ്രമിച്ചശേഷമാണ് ഫോണ്‍ കിട്ടിയത്. വിവരമറിയിച്ചപ്പോള്‍തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് കുഞ്ഞിനെ രക്ഷിച്ച് അമ്മയെ ഏല്‍പിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയാണ് അനീഷ്. ഇടുക്കി കുട്ടിക്കാനം കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ അംഗമായ അനീഷ് ഇപ്പോള്‍ ഡെപ്യൂട്ടേഷനില്‍ കേരള ഭീകര വിരുദ്ധ സ്‌ക്വാഡിലാണ്. ഡ്യൂട്ടി സ്ഥലമായ മലപ്പുറം കരുവാരക്കുണ്ട് പൊലീസ് സ്‌റ്റേഷനില്‍നിന്ന് അവധിക്ക് ഭാര്യവീടായ വൈക്കത്തേക്കുള്ള യാത്രയിലായിരുന്നു. ഭാര്യ അനു ജോസഫ് വൈക്കം ലിസ്യു സ്‌കൂളിലെ അധ്യാപികയാണ്. മകള്‍ ഷര്‍മിള മേരി ജോസഫ്. കളമശ്ശേരി എസ്.ഐ പ്രസന്നന്‍, എ.എസ്.ഐ പത്മകുമാര്‍, സി.പി.ഒമാരായ അനില്‍, നിയാസ് മീരാന്‍ എന്നിവരാണ് കുട്ടിയെ രക്ഷിച്ചവര്‍. കൊല്ലത്ത് ഡ്രൈവറായ അജിത്തിനും റെയില്‍വേ ജീവനക്കാരി മഞ്ജുവിനും ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമുണ്ടായ കുട്ടിയാണ് ദേവനാരായണന്‍.
https://www.facebook.com/Malayalivartha

























