നടന്‍ സുധീര്‍ കരമനയില്‍ നിന്നും നോക്കു കൂലി വാങ്ങിയെന്ന് ആരോപണം

നടന്‍ സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കു കൂലി വാങ്ങിയെന്ന് ആരോപണം.
ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000 രൂപയാണെന്നാണ് താരം പറയുന്നത്.
നോക്കി നിന്ന യൂണിയനുകള്‍ ബലമായാണ് പണം വാങ്ങിയതെന്നും ,ഇവര്‍ ചീത്ത വിളിച്ചെന്നും സുധീര്‍ കരമന വ്യക്തമാക്കി.
വീട് പണിക്കായി കൊണ്ടു വന്ന ഗ്രാനൈറ്റും മാര്‍ബിളും ഇറക്കുന്നതിനായാണ് നോക്കു കൂലി വാങ്ങിയത്.
https://www.facebook.com/Malayalivartha

























