കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; സംഭവം തിരുവനന്തപുരത്ത്

പള്ളിക്കലില്‍ കരിങ്കല്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂന്നു പെണ്‍കുട്ടികള്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചു.
ഷുമാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്. പതിനഞ്ചു വയസ്സാണ് മൂന്നുപേരുടെയും പ്രായം. ഞാറയില്‍കോണത്തെ കരിങ്കല്‍ ക്വാറിക്കു സമീപത്തെ കുളത്തില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.
ഇവര്‍ക്കൊപ്പം രണ്ടുപെണ്‍കുട്ടികള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ നീന്തി രക്ഷപ്പെട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. മരിച്ചവരില്‍ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു. മറ്റൊരാളുടെ മൃതദേഹത്തിനു വേണ്ടി നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തുന്ന തിരച്ചില്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha