Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മോർഫിംഗ് വീരന്റെ പ്രധാന ജോലി സുന്ദരികളായ വധുമാരെ നഗ്നരാക്കി മണിക്കൂറുകളോളം അത് കണ്ട് ആനന്ദിക്കൽ; ബിബീഷ് ചെയ്തുവെച്ച ചിത്രങ്ങള്‍ സതീഷ് സിഡിയിലാക്കി! ബിബീഷ് പണി മതിയാക്കി പോകുമെന്നായപ്പോൾ പക മൂത്ത് സതീഷ് ചിത്രങ്ങൾ പുറത്ത് വിട്ടു

05 APRIL 2018 10:49 AM IST
മലയാളി വാര്‍ത്ത

കല്യാണ വീടുകളില്‍ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങള്‍ നഗ്നചിത്രങ്ങളാക്കി മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന കേസില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് സ്റ്റുഡിയോ ഉടമ സതീശന്‍. വിവാഹവീടുകളില്‍ നിന്നും എടുക്കുന്ന ചിത്രങ്ങളില്‍ നിന്നുള്ള സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫിംഗിന് വിധേയമാക്കി ബിബീഷ് തയ്യാറാക്കിയ അശ്‌ളീല ചിത്രങ്ങള്‍ സതീഷ് സിഡിയിലാക്കി എടുത്തു സൂക്ഷിച്ചിരുന്നു. പിന്നീട് ബിബീഷ് പണി മതിയാക്കി പോകുന്നതിന്റെ പകയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

അഞ്ചു സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതല്‍ ചിത്രങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. വിവാഹവീടുകളിലെ സുന്ദരിയായ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുകയും മണിക്കൂറുകളോളം അത് കണ്ടാനന്ദിക്കുകയും ചെയ്യുന്നതായിരുന്നു ബിബീഷിന്റെ രീതി. സതീശന്റെ അറിവോടെയാണ് ബിബീഷ് എല്ലാം ചെയ്തിരുന്നതും. സ്ത്രീകളുടെ മുഖം നഗ്നചിത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് രീതി. മോര്‍ഫിംഗ് ചെയ്യാന്‍ വേണ്ടി മാത്രം ബിബീഷ് മണിക്കൂറുകളോളം ചെലവഴിക്കുമായിരുന്നു.

ഇവരുടെ പരിപാടികളെല്ലാം സുഗമമായി നീങ്ങുന്നതിനിടയിലാണ് ബിബീഷ് സ്വന്തമായി സ്റ്റുഡിയോ തുടങ്ങാന്‍ ആശയമിട്ടത്. ഇതിനായി വടകരയിലെ സദയം സ്റ്റുഡിയോയിലെ ജോലി ബിബീഷ് നിര്‍ത്തുകയും ചെയ്തു. പുതിയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നതിനിടയിലാണ് സതീഷ് താന്‍ സിഡിയിലാക്കി സൂക്ഷിച്ചിരുന്ന ബിബീഷ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പുറത്തു വിട്ടത്. സംഭവം വിവാദമാകുകയും നാട്ടുകാര്‍ സംഘടിച്ച്‌ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങുകയും ചെയ്തതോടെ ബിബീഷ് സ്ഥലത്തു നിന്നും മുങ്ങി.

വയനാട്ടിലെ ഭാര്യവീട്ടില്‍ കഴിഞ്ഞിരുന്ന ബിബീഷ് പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി ആദ്യം മുങ്ങിയത് തിരുവനന്തപുരത്തേക്കായിരുന്നു. പിന്നീട് അവിടെ നിന്നും ഇടുക്കിയിലേക്കും പോയി. അവിടെ മൂന്ന് ദിവസം ബന്ധുവീട്ടില്‍ താമസിച്ചു. ഇതിനിടയിലാണ് ബിബീഷിന്റെ ഫോണ്‍കോള്‍ നിരീക്ഷിച്ചെത്തിയ പോലീസ് സംഘം ഇന്നലെ പുലര്‍ച്ചെയോടെ പൊക്കിയത്. പോലീസ് ഇടുക്കിയില്‍ ബിബീഷ് ഒളിച്ചു താമസിക്കുന്ന സ്ഥലത്ത് എത്തിയത് പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു. ഈ സമയം നല്ല ഉറക്കത്തിലായിരുന്ന ബിബീഷ് കുടുങ്ങിയെന്ന് മനസ്സിലായതോടെ എതിര്‍ക്കാതെ തന്നെ കീഴടങ്ങുകയായിരുന്നു. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ബിബീഷിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഇതുവരെ അഞ്ചു ചിത്രങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. ഇതില്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കേസില്‍ കൂടുതല്‍ വിവരം കിട്ടിയിട്ടുള്ളവര്‍ അതുമായി എത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസില്‍ വടകര പോലീസ് അറസ്റ്റ് ചെയ്ത സ്റ്റുഡിയോ ഉടമകളായ െവെക്കല സ്വദേശി ചെറുകോട് മിത്തല്‍ ദിനേശന്‍ (44) സഹോദരന്‍ സതീശന്‍ (41) എന്നിവരും റിമാന്‍ഡിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends