Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ദാമ്പത്യത്തിൽ വിള്ളലുണ്ടാക്കിയ രാജേഷിനെ വകവരുത്താൻ സത്താർ ക്വട്ടേഷൻ നൽകിയെന്ന് സഫിയയുടെ മൊഴി; സ്റ്റുഡിയോയിൽ രാത്രി വൈകിയും രാജേഷ് മാത്രമേ ഉള്ളുവെന്ന് അറിയാവുന്നത് സഫിയയ്ക്ക് മാത്രം! കൊലയാളികൾ ഇരുട്ടിന്റെ മറവിൽ എത്തിയത് ആര് കൈമാറിയ വിവരത്തെ തുടർന്ന്..? രാജേഷിന്റെ അരും കൊലയിൽ ട്വിസ്റ്റിന് സാധ്യത

05 APRIL 2018 12:16 PM IST
മലയാളി വാര്‍ത്ത

റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ചുരുളഴിച്ച് പോലീസ്. മടവൂരിലെ കൊലയ്ക്ക് പിന്നില്‍ ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവ് സത്താറാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഖത്തർ പോലീസ് നിരീക്ഷണത്തിലാണ് പ്രതികളായ സാലിഹും, സത്താറും. സാലിഹിനും സത്താറിനുമായി പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് സർക്കുലർ ഖത്തർ പൊലീസിന് കൈമാറി. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഡി.ജി.പി തലത്തിൽ തുടങ്ങിയിട്ടുണ്ട്. അന്വേഷണ സംഘം ഖത്തറിലെത്തി കേസിന്റെ കൂടുതൽ വിവരങ്ങൾ പോലീസിന് കൈമാറും. ഇതിനായി ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്.

ഓച്ചിറ നിവാസികളാണ് സത്താറും സാലിഹും. നാട്ടിൽ ഡ്രൈവറായിരുന്ന സത്താർ പതിനഞ്ച് വർഷം മുമ്പ് ഡ്രൈവർ വിസയിൽ ഗൾഫിൽ ജോലിക്കെത്തിയത്. സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നതിനിടെയാണ് അവിടെ നൃത്താദ്ധ്യാപികയായിരുന്ന ആലപ്പുഴ തുമ്പോളി സ്വദേശിനിയായ ക്രിസ്റ്റ്യൻ യുവതിയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും വിവാഹം കഴിച്ചു. യുവതി മതം മാറി സഫിയയെന്ന പേരും സ്വീകരിച്ചു. ഗൾഫിൽതന്നെ ഇരുവരും തുടർന്നു. ഇരുവർക്കും ജോലിയും, നൃത്താദ്ധ്യാപികയെന്ന നിലയിൽ പുറത്ത് പരിശീലനത്തിന് പോയി നേടിയ പണവും സഫിയയുടെ ജീവിതത്തിന്റെ സ്വഭാവം മാറ്റി.

നാട്ടിൽ പലയിടത്തും ആഡംബര വീടുകളും വസ്തുക്കളും വാങ്ങിക്കൂട്ടിയ ഇവർ ഗൾഫിൽ ജിംനേഷ്യമുൾപ്പെടെ ബിസിനസ് ശൃംഖലകളും പടുത്തുയർത്തി. രണ്ട് പെൺകുട്ടികളുടെ അമ്മയായ സഫിയ വിവാഹം കഴിഞ്ഞ തൊട്ടടുത്ത വർഷങ്ങളിൽ തന്നെ സത്താറുമായി മാനസികമായി അകന്നിരുന്നു. സത്താറിന് മറ്റുപല വിവാഹേതര ബന്ധങ്ങളും ഉണ്ടായിരുന്നതായി സഫിയ സംശയിച്ചിരുന്നു. ഇതിനിടയിലായിരുന്നു  റേഡിയോ ജോക്കിയായ രാജേഷുമായി സഫിയ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്ന രാജേഷിന് ജീവിതത്തിൽ ഏറെ പ്രതീക്ഷ നൽകിയ ബന്ധമായിരുന്നു ഇത്. സത്താറിന്റെ പണമുപയോഗിച്ച്‌ സ്റ്റുഡിയോ തുടങ്ങാനും ചെന്നൈയില്‍ ബിസിനസ് ആരംഭിക്കാനും യുവതി രാജേഷിനെ സഹായിച്ചിരുന്നു. രാജേഷ് ചെന്നൈയിലേക്ക് മാറിയ ഉടൻ  ഖത്തറില്‍ ഡാന്‍സ് സ്‌കൂളുകള്‍ നടത്തിയിരുന്ന സഫിയയും  ചെന്നൈയിലേക്ക് പോകാന്‍ പ്ലാനിട്ടിരുന്നു. ചെന്നൈയിൽ സെറ്റിലാകുന്നതിന് മുമ്പായി എല്ലാം ജോലികളും തീർക്കാനായിരുന്നു വൈകിയും സ്റ്റുഡിയോയിൽ രാജേഷ് നിന്നിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് സഫിയ രാജേഷുമായി സംസാരിച്ചിരുന്നു. സ്റ്റുഡിയോയിൽ രാജേഷ് ഉണ്ടെന്ന വിവരം സഫിയയ്ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. കൊലയാളികൾ ഇതെങ്ങനെ അറിഞ്ഞുവെന്നുള്ളത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

ഈ ദുരൂഹത പുകയുമ്പോൾ അന്വേഷണ സംഘം ചെന്നെത്തുന്നത് സാലിഹിന് സഫിയയുമായി ബന്ധമുണ്ടായിരുന്നോ എന്ന ചോദ്യത്തിലേയ്ക്കാണ്. കുടുംബ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ രാജേഷിനെ വകവരുത്താൻ സത്താർ, സാലിഹിന് ക്വാട്ടേഷൻ നൽകിയെങ്കിലും ആ പ്രേരണ മാത്രമാണോ ഈ കൊലപാതകത്തിന് പിന്നിലുള്ളതെന്ന് അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്. തന്റെ മുന്‍ ഭര്‍ത്താവിന് രാജേഷിന്റെ കൊലയില്‍ പങ്കുണ്ടെന്ന തരത്തില്‍ നൃത്താധ്യാപിക മൊഴി നല്‍കിയിട്ടുണ്ട്.

ഇതിന് പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. രാജേഷിനെ വെട്ടിക്കൊലപ്പെടുത്തുമ്പോൾ നൃത്താധ്യാപികയുമായി രാജേഷ് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഇതിന് ശേഷം ഫെയ്‌സ് ബുക്കില്‍ അവര്‍ രാജേഷ് സുഖംപ്രാപിക്കുമെന്ന തരത്തില്‍ പോസ്റ്റും ഇട്ടു. കൂട്ടുകാരെ ആക്രമണ വിവരം വിളിച്ചറിയിക്കുകയും ചെയ്തു. ഇതിലെല്ലാം ദുരൂഹത കാണുകയാണ് രാജേഷിന്റെ സുഹൃത്തുക്കളും. അതുകൊണ്ട് തന്നെ ഖത്തറിലുള്ള യുവതിയെ പൊലീസ് ചോദ്യം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. വലിയ ബുദ്ധി രാജേഷിന്റെ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാകുന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends