പോലീസിന്റെ പെരുമാറ്റം നന്നാവണമെന്നും മാന്യമായി പെരുമാറണമെന്നും ഒരു ഘട്ടത്തിലും മാന്യത കൈവിടരുതെന്നും മുഖ്യമന്ത്രി

പോലീസിന്റെ പെരുമാറ്റം നന്നാവണമെന്നും മാന്യമായി പെരുമാറണമെന്നും ഒരു ഘട്ടത്തിലും മാന്യത കൈവിടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചള്ള പ്രതിനിധി സമ്മേളനം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. ജോലി ഭാരം കുറയ്ക്കുന്നതിനായി സേനയിലെ അംഗബലം കൂട്ടാന്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
ജോലിക്കിടെ മരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് 20 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കും. ജനമൈത്രി പോലീസിനെതിരേയുള്ള മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിന്റെ പരാമര്‍ശം ആശ്ചര്യകരമാണ്. പ്രായമായവരെ പരിചരിക്കേണ്ട എന്ന സെന്‍കുമാറിന്റെ പരാമര്‍ശം നടപ്പാക്കുമെന്ന് ആരും കരുതേണ്ട എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha























