ബൈപാസ് വിരുദ്ധസമരത്തിന് ശക്തി കൂട്ടാനൊരുങ്ങി ‘വയല്‍കിളികള്‍; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താൻ തീരുമാനം

ബൈപാസ് നിർമ്മാണ വിരുദ്ധസമരത്തിന് ശക്തി കൂട്ടാനൊരുങ്ങി ‘വയല്‍കിളികള്‍’. ബൈപാസ് വിരുദ്ധസമരത്തിൽ സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മെയ് ആദ്യവാരം തന്നെ കീഴാറ്റൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോങ്മാര്‍ച്ച് നടത്താൻ തീരുമാനം.
വയല്‍കിളികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം ബിജെപി കീഴാറ്റൂരില്‍ പരിപാടി സംഘടിപ്പിച്ചത് വിവാദമായിരുന്നു. അതേസമയം സര്‍ക്കാര്‍ ബൈപാസ് അനുകൂല നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളും സമരത്തിന് പിന്തുണ നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha























