Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കുറേ നാളായി ഗ്രൂപ്പ് പോര് കുറഞ്ഞിരുന്ന കോണ്‍ഗ്രസില്‍ ഐ, എ ഗ്രൂപ്പുകള്‍ക്കെതിരെ വാളും പരിചയുമായി വി.എം സുധീരന്‍ ഇറങ്ങി; ലക്ഷ്യം കെ.പി.സി.സി പുന: സംഘടന

05 APRIL 2018 02:55 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ 181 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത് സാധുതയാക്കാന്‍ സര്‍ക്കാരിനൊപ്പം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കൊകോര്‍ത്തത് വി.എം സുധീരന്‍ ആദര്‍ശം പയറ്റാന്‍ കിട്ടിയ പിടിവള്ളിയാക്കി. പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ഇന്നലെ പാസാക്കിയ ബില്‍ ഇന്ന് സുപ്രീംകോടതി സ്‌റ്റേ ചെയ്തതോടെ കുറേ നാളായി മൗനവ്രതത്തിലായിരുന്ന സുധീരന്‍ സടകുടഞ്ഞെണീറ്റു. ജനകീയ വിഷയങ്ങളില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതില്‍ തെറ്റില്ലെന്നും കരുണ മെഡിക്കല്‍കോളജ് മാനേജ്‌മെന്റ് കാണിച്ച അനാസ്ഥ മറച്ച്പിടിക്കാന്‍ നിയമസഹായം നല്‍കരുതെന്നും സുധീരന്‍ പ്രസ്താവിച്ചു.

രാഹുല്‍ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തതോടെ കേരളത്തില്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ അടിമുടി മാറ്റം വരുകയാണ്. യുവാക്കള്‍ക്കും അഴിമതി രഹിതരായവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ നല്‍കുകയാണ് രാഹുലിന്റെ ലക്ഷ്യം. രാഹുലിന്റെ പഴയ വിശ്വസ്ഥനായ സുധീരന്‍ ഇതെല്ലാം കണ്ടുകൊണ്ടാണ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരെ പെരുമ്പറമുഴക്കി ഇറങ്ങിയത്. വി.ടി ബല്‍റാം എം.എല്‍.എയാണ് ബില്ലിനെതിരെ ആദ്യം രംഗത്തെത്തിയത്. രമേശ് ചെന്നിത്തല അതിനെ പരസ്യമായി എതിര്‍ത്തിരുന്നു. ദുരുദ്ദേശ്യപരവും നിയമവിരുദ്ധവും വിദ്യാഭ്യാസ കച്ചവടത്തെ പ്രോല്‍സാഹിപ്പിക്കുന്നതുമാണ് ബില്ലെന്ന് ബല്‍റാം ആരോപിച്ചു. ഓര്‍ഡിനന്‍സിന്റെ നിയമസാധുതയില്‍ കോടതി സംശയം ഉന്നയിച്ച സാഹചര്യത്തില്‍ ഇത്തമൊരു ബില്‍ കൊണ്ടുവരുന്നതു ക്രമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്നും ബല്‍റാം പറഞ്ഞു. തുടര്‍ന്നാണ് സുധീരനും കളത്തിലിറങ്ങിയത്.

അതേസമയം സുപ്രീംകോടതി ബില്‍ സ്‌റ്റേചെയ്തിട്ടും അനുകൂല നിലപാടുമായി ഉമ്മന്‍ചാണ്ടി എത്തി എന്നത് ശ്രദ്ധേയമാണ്. കുട്ടികളുടെ ഭാവിയെ കരുതിയാണ് ബില്ലിനെ പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സ്വകാര്യ മെഡിക്കല്‍ കോളജിനെ സഹായിക്കാന്‍ കുറേ നാളായി ശ്രമിക്കുകയാണ്. അതിന് പിന്നില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. അതിന്റെ പങ്ക് പ്രതിക്ഷത്തെ ചില നേതാക്കള്‍ക്കും കിട്ടിയിട്ടുണ്ടെന്നാണ് സുധീരന്‍ ആക്ഷേപിക്കുന്നത്. അക്കാര്യം അദ്ദേഹം പരസ്യമായി പറഞ്ഞില്ലെങ്കിലും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ ഇക്കാര്യം ഉന്നയിക്കും.

കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ 2016- 17 വര്‍ഷം 181 വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് ക്രമവിരുദ്ധമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണര്‍ കണ്ടെത്തി, റദ്ദാക്കിയിരുന്നു. ഹൈക്കോടതി ഇത് അംഗീകരിച്ചിരുന്നു. പ്രവേശനം സാധുതമാക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടതോടെ സര്‍ക്കാര്‍ ബില്‍ പാസാക്കി. മുമ്പ് ഇതിനായി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികള്‍ക്കും കരുണയിലെ 31 വിദ്യാര്‍ഥികള്‍ക്കും നിയമത്തിന്റെ ഗുണം ലഭിക്കുമായിരുന്നു. മാനേജ്‌മെന്റിന്റേതു തെറ്റായ നടപടിയാണെങ്കിലും വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണു പ്രവേശനം സാധൂകരിക്കുന്നതായിരുന്നു ബില്‍.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (13 hours ago)

Malayali Vartha Recommends