റേഡിയോ ജോക്കി വധം;പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുണ്ടോ.....!

നാടിനെ നടുക്കിയ റേഡിയോ ജോക്കി വധക്കേസിലെ മുഖ്യ പ്രതിയായി സംശയിക്കുന്ന അലിഭായി എന്ന സാലിഹ് ബിൻ ജലാലിനു ഉന്നത പോലീസ് ബന്ധമുണ്ടെന്ന രഹസ്യ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.ഈ സാഹചര്യത്തിൽ കേസുമായി ബന്ധപെട്ടു പ്രതികരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിമുഖത കാണിക്കുന്നു.
കേസിൽ പ്രതിയായി സംശയിക്കുന്ന സത്താറിനെ പിടികൂടാൻ ഇന്റർപോളിന്റെ സഹായം തേടിയിരുന്നതായി വിവരം ലഭിച്ച സാഹചര്യത്തിൽ മലയാളി വാർത്ത നടത്തിയ അന്വേഷണത്തിൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ തയ്യാറായില്ല. ഫോൺ കാൾ കട്ട് ചെയ്യുകയും,വിഷയത്തെ കുറിച്ച് അറിയില്ല എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
ഇത് റേഡിയോ ജോക്കി കൊലപാതകത്തിൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളെ സഹായിക്കാൻ ശ്രമിക്കുകയാണ് എന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് എന്ന് സംശയിക്കാം.
https://www.facebook.com/Malayalivartha























