ആദ്യത്തെ പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം യുവതി കുഴഞ്ഞു വീണു മരിച്ചു

ഒരാഴ്ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസ്- വത്സമ്മ ദമ്പതികളുടെ മകള്‍ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദില്‍ന ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചത്. കന്നി പ്രസവമായിരുന്നു.
അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നും ഒരാഴ്ച മുമ്പാണ് കീഴ്പ്പള്ളി വീട്ടിലെത്തിയത്. ഇന്നു രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ ദില്‍നയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആറളം സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദില്‍ന.
ഭര്‍ത്താവ്: ജില്‍സണ്‍ (ബ്രാഞ്ച് മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് മണിക്കടവ് ശാഖ )
സഹോദരങ്ങള്‍:-ദിനില്‍ ജോസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ), ദീപു ജോസ് (ബംഗളുരു) സംസ്ക്കാരം നാളെ (വെള്ളിയാഴ്ച്ച) രാവിലെ 11 മണിക്ക് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍
https://www.facebook.com/Malayalivartha























