നാളെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്മാര്‍ട്ടാവും

സംസ്ഥാനത്തെ റേഷന്‍ വിതരണം നാളെ മുതല്‍ സ്മാര്‍ട്ടാവും. ഇലക്‌ട്രോണിക് പോയന്റ് ഓഫ് സെയില്‍ മെഷീനില്‍ (ഇപോസ്) ഓണ്‍ലൈനിലാവും എല്ലാ കാര്യങ്ങളും നടക്കുക. താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്ന് മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന സന്ദേശത്തിന് അനുസരിച്ചുള്ള വിഹിതം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് മെഷീന്റെ സഹായത്തോടെ കൃത്യമായി ലഭിക്കും. എഫ്.സി.ഐ മുതല്‍ റേഷന്‍ കടവരെയുള്ള വിതരണ വിഹിതം സംബന്ധിച്ച മുഴുവന്‍ വിവരവും ശേഖരിക്കാനുമാവും. നേരത്തെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിലും വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത റേഷന്‍കടകളിലും ഇപോസ് വിതരണം തുടങ്ങിയിട്ടുണ്ട്.
ഇപോസ് പ്രവര്‍ത്തനമിങ്ങനെ
കാര്‍ഡ് ഉടമ റേഷന്‍ വിഹിതം വാങ്ങാന്‍ എത്തുമ്പോള്‍ ബസ് ടിക്കറ്റിങ് മെഷീന് സമാനമായ മെഷീന്‍ കടയുടമ ഓണ്‍ചെയ്യും. ജി.പി.എസ്.ആര്‍ റെഡിയാവുന്നതോടെ പച്ചനിറത്തില്‍ ചെറിയ ബള്‍ബ് പ്രകാശിക്കും. ജി.പി.എസ്.ആര്‍ കണക്ഷന്‍ ലഭിക്കുന്നതോടെ മോണിറ്ററില്‍ വിവിധ ഐക്കണുകള്‍ പ്രത്യക്ഷപ്പെടും.
റേഷന്‍ വിഹിതം വാങ്ങുന്നതിന് കേരള പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ (കേരള പി.ഡി.എസ്) എന്ന ഐക്കണ്‍ സെലക്റ്റ് ചെയ്യാം. ഇതോടെ മലയാളത്തില്‍ തുടക്കം എന്ന് കാണും. കടക്കാരന്‍ ബയോമെട്രിക് രേഖയായ കൈവിരല്‍ സ്‌കാനറില്‍ അമര്‍ത്തുന്നതോടെ റേഷന്‍കട വിവരങ്ങള്‍ പരിശോധിക്കും
വീണ്ടും കടക്കാരന്റെ കൈവിരല്‍ അമര്‍ത്തി പരിശോധന നടത്തി കാര്യങ്ങള്‍ ഉറപ്പാക്കും.ഇതോടെ ഗുണഭോക്താവിന് റേഷന്‍ വിഹിതം വിതരണത്തിന് മെഷീന്‍ തയ്യാറായി. വിതരണം, ആധാര്‍ സര്‍വിസ്, സ്വീകരിച്ച സാധനങ്ങള്‍, റിപ്പോര്‍ട്ട്, ഉദ്യോഗസ്ഥ പരിശോധന അടക്കം മോണിറ്ററില്‍ അഞ്ച് മെനുകള്‍ തെളിയും.ഇതില്‍ വിതരണം സെലക്ട് ചെയ്യുക. തുടര്‍ന്ന് വരുന്ന കാഷ് പി.ഡി.എസ് സെലക്ട് ചെയ്യുക. ശേഷം പത്ത് അക്ക റേഷന്‍കാര്‍ഡ് നമ്പര്‍ അടിച്ചുകൊടുക്കുക.
കാര്‍ഡ് ഉടമയുടെയും അംഗങ്ങളുടെയും വിവരങ്ങള്‍ 15 സെക്കന്റിനുള്ളില്‍ തെളിയും. തുടര്‍ന്ന് കാര്‍ഡ് ഉടമയോ അല്ലെങ്കില്‍ ആധാര്‍ലിങ്ക് ചെയ്ത അംഗമോ സ്‌കാനറില്‍ വിരല്‍ വെക്കുക.കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് വിളിച്ചുപറയും. പരിശോധന പൂര്‍ത്തിയായ ശേഷം അനുവദിച്ച പച്ചരി, പുഴുക്കലരി, ആട്ട എത്രയാണെന്ന് മോണിറ്ററില്‍ തെളിയും.
ആവശ്യമായ വിഹിതം അടിച്ചുനല്‍കിയാല്‍ മൊത്ത തുക തെളിയും. തുടര്‍ന്ന് ബില്ലിന്റെ പ്രിന്റും ലഭിക്കും.
https://www.facebook.com/Malayalivartha