വര്‍ക്കലയില്‍ തെരുവ് നായയുടെ അക്രമണത്തില്‍ 9 വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

വര്‍ക്കലയില്‍ തെരുവ് നായ ആക്രമണ ത്തില്‍ ഒന്‍പത് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. പുല്ലാനികോട് സ്വദേശിയായ കാശി(9) , പുല്ലാന്നികോട്, പുത്തന്‍വിള വീട്ടില്‍ ലളിതാംബിക (62), പുല്ലാന്നികോട് പ്ലാവിള വീട്ടില്‍ ബീന(56) എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത് പഠനം കഴിഞ്ഞ് നടന്നുവന്ന പുല്ലാന്നികോട് സ്വദേശിയായ ഷംസീര്‍(19) എന്ന വിദ്യാര്‍ത്ഥിയെ നായ കടിക്കാന്‍ ശ്രമിച്ചെങ്കിലും ബാഗ് കൊണ്ട് അടിച്ചോടിച്ചു രക്ഷപ്പെടുകയായിരുന്നു.
വര്‍ക്കല പുല്ലാന്നികോട് സ്വദേശിയായ ജെയ്‌സന്റെ ഒന്‍പത് വയസ്സുള്ള മകന്‍ കാശിയെയാണ് നായ ആദ്യം ആക്രമിച്ചത്. റോഡിലൂടെ നടന്നുപോവുകയായിരുന്നു കുട്ടി. അതിനിടെ നായ പെട്ടെന്നു ഓടിയെത്തി കുട്ടിയെ റോഡില്‍ വീഴ്ത്തി കടിച്ചു വലിച്ചു. കുട്ടിയുടെ കാലിലാണ് അതീവ ഗുരുതരമായ പരിക്ക്.
ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന്, പാതയിലൂടെ നടന്ന് പോകുകയായിരുന്ന മറ്റുള്ളവരെയും നായ ആക്രമിക്കുകയായിരുന്നു. ലളിതാംബികയുടെ കാലിലാണ് നായയുടെ കടിയേറ്റത്. മാംസം ഇളകി മാറിയ നിലയിലാണ്. ബീനയുടെ കഴുത്തിലും കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളാണ്.
നായയുടെ കടിയേറ്റ മൂന്നു പേരും പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആശുപത്രി വൃത്തങ്ങള്‍ പ്രകാരം പരിക്കുകള്‍ ഗുരുതരമായ നിലയിലാണ്. പ്രദേശത്ത് കഴിഞ്ഞ കുറച്ച് മാസങ്ങളായി തെരുവ് നായയുടെ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യ ത്തില്‍ അധികൃതര്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
https://www.facebook.com/Malayalivartha