ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ഭാര്യ വീണ്ടും വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍ വീണ്ടും വിവാദത്തില്‍. അയല്‍ക്കാരിയുമായുള്ള വസ്തു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാണ് ഹസിന്‍ ജഹാനിക്കെതിരെ പരാതി ഉയര്‍ന്നത്. ക്രിക്കറ്റര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യയാണ് ഇവര്‍. ആക്രമണം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി ഹസിനെതിരെയും ആര്‍ഷിക്കെതിരെയും അയല്‍വാസി ഡാലിയ ഖാത്തൂണ്‍ പരാതി നല്‍കി.ഹസിന്റെ ആദ്യ ഭര്‍ത്താവിലുള്ള മകളാണ് ആര്‍ഷി. പശ്ചിമ ബംഗാളിലെ ബിര്‍ഭും ജില്ലയിലെ സൂരി പട്ടണത്തിലെ ഒരു വസ്തുവിനെ ചൊല്ലിയാണ് തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം ആക്രമണത്തിലേക്ക് വഴിമാറിയതോടെ ഹസിനും ആര്‍ഷിക്കുമെതിരെ അയല്‍വാസി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മകള്‍ ആര്‍ഷിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വസ്തുവില്‍ ജഹാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോഴാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡാലിയ ഇത് ചോദ്യം ചെയ്തതാണ് കാര്യങ്ങള്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹസിനും ഡാലിയയും തമ്മിലുള്ള തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോ വൈറലായതോടെയാണ് സംഭവം വിവാദത്തിന് തിരികൊളുത്തിയത്. ഹസിനും ആര്‍ഷിയും ചേര്‍ന്ന് തന്നെ ആക്രമിച്ചതായും തലയ്ക്ക് പരിക്കേറ്റതായും ഡാലിയ ആരോപിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ജീവനാംശത്തെച്ചൊല്ലി മുഹമ്മദ് ഷമിയുമായി ഹസിന്‍ നടത്തുന്ന നിയമപോരാട്ടത്തിനിടയിലാണ് പുതിയ വിവാദം. കല്‍ക്കട്ട ഹൈക്കോടതി അടുത്തിടെ ഹസിനും മകള്‍ ഐറയ്ക്കും പ്രതിമാസം നാല് ലക്ഷം രൂപ നല്‍കാന്‍ ഷമിയോട് ഉത്തരവിട്ടിരുന്നു. പ്രതിമാസം 50,000 രൂപ ജീവനാംശവും മകള്‍ക്ക് 80,000 രൂപ വീതവും നല്‍കണമെന്ന് ഉത്തരവിട്ട ജില്ലാ സെഷന്‍സ് കോടതിയുടെ വിധിക്കെതിരെ ഹസിന്‍ ജഹാന്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി. സംഭവത്തില്‍ ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha