ഫ്‌ലോര്‍മില്ലില്‍ ഷാള്‍ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം

അരിപൊടിക്കുന്ന യന്ത്രത്തിന്റെ ബെല്‍റ്റില്‍ ഷാള്‍ കുരുങ്ങി ജീവനക്കാരിക്ക് ദാരുണാന്ത്യം. കാരേറ്റ് പുളിമാത്ത് സ്വദേശിനി ബീന (44) ആണ് മരിച്ചത്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള ആരുഡിയില്‍ ഫ്‌ലവര്‍ മില്ലിലാണ് ദാരുണമായ സംഭവം. ഉച്ചകഴിഞ്ഞ് 3:30 ഓടെയാണ് അപകടം ഉണ്ടായത്.
അരി പൊടിക്കുന്നതിനിടെ ബീനയുടെ ഷാള്‍ മെഷീന്റെ ബെല്‍റ്റില്‍ കുരുങ്ങിയതാണ് അപകടത്തിന് കാരണം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബീനയെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha