കെ എസ് ആര്‍ ടി സിയുടെ പുതിയ പരിഷ്‌കാരം

കെഎസ്ആര്‍ടിസിയുടെ യാത്രകള്‍ കൂടുതല്‍ സുഗമമാക്കാനും ചില്ലറയുടെ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്ന കെഎസ്ആര്‍ടിസി ട്രാവല്‍ കാര്‍ഡ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കിയത് 1,00,961 പേര്‍. കാര്‍ഡിന് അപേക്ഷിച്ചിരിക്കുന്നവരുടെ എണ്ണം അധികരിച്ചതിനാല്‍ 5 ലക്ഷത്തോളം ട്രാവല്‍ കാര്‍ഡുകളാണ് കെഎസ്ആര്‍ടിസി ഉടന്‍ എത്തിക്കുന്നത്.73,281 വിദ്യാര്‍ത്ഥികളും സ്മാര്‍ട്ട് ഓണ്‍ലൈന്‍ കണ്‍സഷന്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടുണ്ട്. ഇത് ട്രാവല്‍ കാര്‍ഡ് പോലെ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ ലഭ്യമാക്കുന്നതിന്റെ അവസാനഘട്ട തയ്യാറെടുപ്പിലാണ് അധികൃതര്‍.
കെഎസ്ആര്‍ടിസിയുടെ യാത്രാ ലൊക്കേഷന്‍ അറിയാന്‍ സഹായിക്കുന്ന ചലോ ആപ്പ് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലധികം പേരാണ് ഇതിനകം ഡൗണ്‍ലോഡ് ചെയ്തത്.പണം കൈവശമില്ലാത്തപ്പോഴും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുമെന്നത് യാത്രികര്‍ക്ക് ആശ്വാസമാണ്. 100 രൂപയാണ് ചാര്‍ജ്. കാര്‍ഡ് ലഭിച്ച ശേഷം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം. ഒരു വര്‍ഷമാണ് ഒരു കാര്‍ഡിന്റെ കാലാവധി. കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറുന്നതിനും തടസമില്ല. വീട്ടിലുള്ള മറ്റുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കും ഉപയോഗിക്കാം.
കാര്‍ഡ് പ്രവര്‍ത്തിക്കാതെയായാല്‍ തൊട്ടടുത്ത കെഎസ്ആര്‍ടിസി സി സ്റ്റാന്‍ഡിലെത്തി അപേക്ഷ നല്‍കിയാല്‍ മതി. അഞ്ച് ദിവസത്തില്‍ പുതിയ കാര്‍ഡ് ലഭിക്കും. പഴയ കാര്‍ഡിലുണ്ടായിരുന്ന തുക പുതിയതില്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍ കാര്‍ഡിന് കേടുപാട് സംഭവിച്ചാല്‍ പകരം കാര്‍ഡ് ലഭിക്കില്ല. കുറഞ്ഞത് 50 രൂപയ്ക്കും പരമാവധി 3,000 രൂപയ്ക്കും കാര്‍ഡ് ചാര്‍ജ് ചെയ്യാം. 1,000 രൂപ ചാര്‍ജ് ചെയ്താല്‍ 40 രൂപയും, 2,000 രൂപ ചാര്‍ജ് ചെയ്താല്‍ 100 രൂപയും അധികമായി കാര്‍ഡില്‍ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാര്‍ക്ക് കൂടുതല്‍ ലാഭകരമാണ്.
വിദ്യാര്‍ത്ഥികള്‍ക്കുള്ള കാര്‍ഡുകളില്‍ റൂട്ട് വിവരങ്ങളും യാത്രാ ദിവസങ്ങളുടെ എണ്ണവും രേഖപ്പെടുത്താന്‍ സാധിക്കും. കണ്ടക്ടര്‍മാര്‍ക്ക് ടിക്കറ്റിംഗ് മെഷീനില്‍ കാര്‍ഡ് സ്‌കാന്‍ ചെയ്ത് പരിശോധിക്കാം. ഒന്നാം ക്ലാസ് മുതല്‍ കോളേജ് തലം വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ലഭ്യമാണ്. ഈ കാര്‍ഡ് ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തില്‍ 25 ദിവസങ്ങള്‍ നിര്‍ദിഷ്ട റൂട്ടുകളിലും ഒന്നിലധികം റൂട്ടുകളിലുമായി യാത്ര ചെയ്യാന്‍ സാധിക്കും. കാലാവധി കഴിഞ്ഞാല്‍ കാര്‍ഡ് കണ്ടക്ടറുടെ കൈവശം ഏല്‍പ്പിച്ച് പുതുക്കാം. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തേക്കുള്ള കാര്‍ഡിനാണ് അര്‍ഹത. www.concessionksrtc.com
എന്ന വെബ്‌സൈറ്റ് മഖേനയും കെഎസ്ആര്‍ടിസി കണ്‍സഷന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനും ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യാനും ആനുപാതികമായ തുക ഓണ്‍ലൈന്‍ വഴി അടയ്ക്കാനും സാധിക്കും
https://www.facebook.com/Malayalivartha