സുരേഷ് ഗോപിയുടെ വാഹനം ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു; ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു എം.പി

ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപി എം.പിയുടെ വാഹനം തടഞ്ഞു. ചെങ്ങന്നൂര്‍ ഉതെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെങ്ങന്നൂര്‍ എത്തിയതായിരുന്നു അദ്ദേഹം. തിരുവല്ല കുറ്റൂരിലാണ് വാഹനം തടഞ്ഞിട്ടത്. സംസ്ഥാനത്തുടനീളം ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നുണ്ട്. ചെങ്ങന്നൂരിലെ സി.പി.എം സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ ഇന്നലെ ഫെയിസ്ബുക്കിലൂടെ പിന്തുണ അറിയിച്ചിരുന്നു. ബി.എം.എസ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തുടനീളം കടകളും വ്യാപാരസ്ഥാപനങ്ങളും അടപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha