കരുണ, കണ്ണൂര്‍: സര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഐ.എം.എ, മെഡിക്കല്‍ കച്ചവടം കേരളാ മോഡല്‍ തകര്‍ക്കും

പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളിലെ അനധികൃത മെഡിക്കല്‍ പ്രവേശനം സാധൂകരിക്കാന്‍ സര്‍ക്കാരും പ്രതിപക്ഷവും എടുത്ത നിലപാടുകള്‍ അംഗീകരിക്കുവാനാകില്ലെന്നും ഇരുപക്ഷവും നിലപാട് തിരുത്തി മുന്നോട്ടു പോകാന്‍ തയ്യാറാകണമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ. കെ.ഉമ്മര്‍, സംസ്ഥാന സെക്രട്ടറി ഡോ. എന്‍ . സുല്‍ഫി എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ഡോക്ടര്‍മാരെ സൃഷ്ടിക്കേണ്ടത് പ്രാഥമികമായി മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം മലപ്പുറത്ത് കൂടിയ ഐ. എം.എ സംസ്ഥാന നിര്‍വാഹക സമിതി വിലയിരുത്തി .
കേരളത്തിലെ മെഡിക്കല്‍ വിദ്യാഭാസ രംഗത്തു ഉണ്ടായി കൊണ്ടിരിക്കുന്ന നിലവാര തകര്‍ച്ച ഉല്‍ക്കണ്ഠ ഉണ്ടാക്കുന്നതാണ്. എം.ബി.ബി.എസ് പോലുള്ള കോഴ്‌സുകളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ കടന്നു വന്നിരുന്നത് കൊണ്ടാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ ഉന്നത നിലവാരം കാത്തുസൂക്ഷിച്ചിരുന്നത്. എന്നാല്‍ മെറിറ്റ് അട്ടിമറിക്കപ്പെടുകയും മെഡിക്കല്‍ വിദ്യാഭാസം കച്ചവടമാവുകയും ചെയ്യുന്നത് കേരള മോഡല്‍ നില നിര്‍ത്തുവാന്‍ ഒട്ടും സഹായകരമാവില്ല.നൂറില്‍പ്പരം കുട്ടികളുടെ ഭാവി ഓര്‍ത്തു ഉത്കണ്ഠ പെടുന്നവര്‍ സീറ്റ് കിട്ടാതെ പുറത്തു നില്‍ക്കുന്ന ആയിരകണക്കിന് മെറിറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടതും കാണേണ്ടതുണ്ട്.
https://www.facebook.com/Malayalivartha