പള്ളി തർക്കം: ശവസംസ്കാരത്തിന് ഹൈക്കോടതിയുടെ അനുമതി

വെട്ടിത്തറ പള്ളിയിൽ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചു. പള്ളിയിലെ ശവസംസ്കാരവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായതിനെത്തുടർന്നാണ് കോടതിയുടെ ഉത്തരവ്.
ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ട ആളുടെ ശവസംസ്‌കാരം നടത്താൻ ഓർത്തഡോക്സ് വൈദീകരെ പള്ളിയിൽ കയറ്റാൻ യാക്കോബായ വിഭാഗം അനുവദിച്ചില്ല. തുടർന്ന് പള്ളിയിൽ സംഘർഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കുടുംബാംഗങ്ങൾ കോടതിയെ സമീപിക്കുകയായിരുന്നു.
നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണിവരെ ശവസംസ്കാരത്തിനായി ഓർത്തഡോക്സ് വൈദീകർക്ക് പള്ളിയിൽ പ്രവേശിച്ച് ശുശ്രുഷ നടത്താൻ കോടതി ഉത്തരവിട്ടു. ഇതിനായി കോടതി അഭിഭാഷക കമ്മീഷനെ നിയമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha